മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളില്‍ ഓണലൈന്‍ വഴി ലളിതമാക്കുന്നു

0
കൊച്ചി:വിദേശത്ത് വച്ച് മരണം നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു . വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അപേക്ഷ നല്‍കാനും വിവരങ്ങള്‍ അറിയുന്നതിനും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.
 
എമിഗ്രേഷന്‍ ചെക്കിങ് ആവശ്യമുള്ള മലേഷ്യ, ജോര്‍ദ്ദാന്‍, യുഎഇ, യമന്‍, ലെബണോണ്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ബഹ്‌റിന്‍, സൗദിഅറേബ്യ, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ലിബിയ, സുഡാന്‍, തായ്‌ലന്റ്, സിറിയ എന്നീ രാജ്യങ്ങളില്‍ മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക് ഈ സംവിധാനം വഴി നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരെ ഇമെയില്‍, എസ്എംഎസ് എന്നിവ വഴി വിവരങ്ങള്‍ അറിയിക്കും. മൃതദേഹം നാട്ടില്‍ എത്തിയതിനുശേഷമോ നാട്ടിലെത്തിക്കുവാന്‍ കഴിയാത്തതിന്റെ കാരണം ബന്ധുക്കള്‍ക്ക് ലഭ്യമായതിനു ശേഷമോ മാത്രമേ അപേക്ഷാ നടപടി അവസാനിക്കുകയുള്ളൂ.ഇക്കാര്യത്തില്‍ ഇപ്പോഴുള്ള ന്യൂനതകള്‍ ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു .