സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിച്ചു.

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം, പ്രവാസി എക്സ്പ്രസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിച്ചു.


 സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം, പ്രവാസി എക്സ്പ്രസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിച്ചു. സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്റെ “കേരളബന്ധു” ഹാളില്‍ ശനിയാഴ്ച വൈകുന്നേരം എഴുമണി മുതലാണ്‌ ആഘോഷം ആരംഭിച്ചത്. സിംഗപ്പൂരിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ എംകെ ഭാസി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

 മഹാകവി കുമാരനാശാന്‍റെ വിഖ്യാതമായ “വീണ പൂവ്” എന്ന ഖണ്ഡ കാവ്യത്തിന്റെ പ്രകാശനത്തിന്റെ വാര്‍ഷികദിനമായ ധനുമാസം ഒന്നാം തീയ്യതിയാണ്  മലയാള കവിതാദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത്. വീണപൂവിന്റെയും കുമാരനാശാന്റെ മറ്റു കവിതകളുടെയും സമകാലീനവും സമഗ്രവുമായ അവലോകനത്തോടൊപ്പം വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തുകയുണ്ടായി. തുടര്‍ന്ന്, സിംഗപ്പൂരിലെ യുവകവികള്‍ തങ്ങളുടെ സ്വന്തം കവിതകളും മറ്റു പ്രശസ്ത കവികളുടെ കവിതകളും അവതരിപ്പിച്ചു.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി