രവിവര്‍മ്മ ചിത്രങ്ങളിലെ സൗന്ദര്യം, മലയാളനാടിന്‍റെ അഴക്, കാവ്യ മാധവന്‍… പുതിയ വേഷത്തില്‍ പുതിയ ഭാവത്തില്‍ വനിതാ ടാക്സി ഡ്രൈവര്‍ ‘ദേവയാനി‘ എന്ന ശക്തമായ കഥാപാത്രവുമായി 'ഷി ടാക്സി ' എന്ന പുതിയ ചിത്രത്തിലൂടെ. സെറ്റില്‍ നിന്നും പ്രവാസി എക്സ്പ്രസിനുവേണ്ടി കാവ്യ മാധവന്‍ നല്‍കിയ നിമിഷങ്ങളില്‍ നിന്ന്.
1 പുതു ചിത്രത്തെക്കുറിച്ച്, പുതു വേഷത്തെക്കുറിച്ച് കാവ്യയ്ക്ക് പറയാനുള്ളത് എന്താണ് ?
‘ഷി ടാക്സി’ തികച്ചും ഒരു എന്‍റര്‍ടെയിനര്‍ ആണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിച്ചു തുടങ്ങുന്പോള്‍ ഇതുപോലൊരു കോമേഷ്യല്‍ ഫിലിമിലൂടെ തിരിച്ചു വരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതുപോലെ ടാക്സി ഡ്രൈവര്‍ ആയുള്ള വേഷം ഞാനിതുവരെ ചെയ്തിട്ടില്ല, മാത്രമല്ല എനിക്ക് തോന്നുന്നു നായിക ടാക്സി ഡ്രൈവര്‍ ആയുള്ള കഥാപാത്രം വന്നിട്ടില്ലെന്ന്. ടാക്സി ഡ്രൈവര്‍ ആയുള്ള കഥാപാത്രം തന്നെയാണ് എന്നെ ഇതില്‍ അറ്റ്രാക്റ്റ് ചെയ്തിട്ടുള്ള പ്രധാന ഘടകം. പിന്നെ പുതിയൊരു ടീമിന്‍റെ കൂടെ വര്‍ക്ക് ചെയ്യുക എന്നുള്ളത്. സജിയെട്ടന്‍റെ പടത്തില്‍, കൃഷ്ണേട്ടന്‍റെ സ്ക്രിപ്റ്റില്‍, അനൂപേട്ടന്‍റെ പെയര്‍ ആയും ഞാന്‍ ആദ്യായിട്ടാണ് അഭിനയിക്കുന്നത്. ഈ കോംബിനേഷന്‍സ് ഇതിനും മുന്പും വരേണ്ടതായിരുന്നു പക്ഷെ എല്ലാം ഒത്തു വന്നത് ഇപ്പോഴാണ്, ഞാന്‍ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഷി ടാക്സി’.
2 സ്ത്രീകള്‍ ടാക്സി ഡ്രൈവര്‍ ആകുന്നതിനോടുള്ള അഭിപ്രായം?
സ്ത്രീകള്‍ ടാക്സി ഡ്രൈവര്‍ ആകുന്നത് എന്തുകൊണ്ടും വളരെ നല്ല കാര്യമാണ്. എല്ലാ ജോലികളും ചെയ്യാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍, പക്ഷെ എന്തുകൊണ്ടോ നമ്മുടെ സമൂഹത്തില്‍ ഇത് ആണുങ്ങള്‍ ചെയ്യേണ്ട ജോലിയാണ്, ഇത് പെണ്ണിന് പറ്റിയ ജോലിയാണ് എന്നൊരു വേര്‍തിരിവ് എന്നോ ആരോ ഉണ്ടാക്കി അതിന്‍റെ ഭാഗമായിട്ട് അങ്ങിനെ ആയി എന്നതെയുള്ളൂ. അതിനൊരു മാറ്റം എന്തായാലും ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് അത്ഭുതത്തോടെ കണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു, ഇപ്പോള്‍ ഡ്രൈവിംഗ് അറിയാത്തവര്‍ കുറവാണ്.
3 ഡ്രൈവിംഗ് കാവ്യയ്ക്ക് ഇഷ്ടമാണോ?
ഡ്രൈവിംഗ് ഇഷ്ടമാണ്, അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ഡിപെന്‍റ് ചെയ്യാതിരിക്കുവാന്‍ ഇത് സഹായകമാണ്. എനിക്കതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല, അതൊരാവശ്യമായി വന്നില്ല എന്നുള്ളതാണ്. പഠിച്ചിട്ടുമുണ്ട് ലൈസെന്‍സ് എടുത്തിട്ടുമുണ്ട് പക്ഷെ റോഡില്‍ വണ്ടിയോടിക്കാന്‍ വലിയ പേടിയാരുന്നു എനിക്ക്. എന്നാല്‍ ഈ ഒരു സിനിമയിലൂടെ അതിനൊരു വലിയ മാറ്റം എന്നിലുണ്ടായി. കാരണം അംബാസിഡര്‍ ആണ് ഞാനിതില്‍ ഓടിക്കുന്നത്. ഇതോടിച്ചാല്‍ ഏതു വണ്ടിയും നിഷ്പ്രയാസം ഓടിക്കാമെന്നാണ് എല്ലാരും പറയുന്നത്. ഇപ്പൊള്‍ ഡ്രൈവിംഗ് ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് തോന്നുന്നു ഇത് കഴിഞ്ഞാല്‍ ഒരു കുഞ്ഞു വണ്ടി ഞാന്‍ വാങ്ങിക്കും. എന്‍റെ അത്യാവശ്യ യാത്രകളും കുഞ്ഞു കാര്യങ്ങളും എനിക്ക് തനിച്ചു ചെയ്യാനാകും.
4 ഡ്രൈവര്‍ വേഷം അണിഞ്ഞിരിക്കുന്ന കാവ്യയ്ക്ക് ധരിക്കാന്‍ ഇഷ്ടമുള്ള വേഷം എന്താണ്?
ചുരിദാര്‍ ആണ് സാധാരണ ധരിക്കാന്‍ ഇഷ്ടം .
5 അനൂപ് മേനോനുമായിട്ടുള്ള അഭിനയത്തെക്കുറിച്ച് ?
അദ്ദേഹം വളരെ ഫ്രണ്ട് ലിയാണ്. ഞങ്ങള്‍ക്ക് കോമണ് സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന കാരണം പരിചയക്കുറവ് ഉണ്ടായിരുന്നില്ല ആദ്യമേ. മാത്രവുമല്ല വളരെ കംഫര്‍ട്ടബള്‍ ആണ് ഒരുമിച്ചു അഭിനയിക്കാന്‍.
6 ചിത്രത്തില്‍ നല്ല ഗാനങ്ങളും, നല്ല ഗാന രംഗങ്ങളും പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായിട്ടും പ്രതീക്ഷിക്കാം കാരണം സജിയേട്ടന്‍റെ പടത്തില്‍ എപ്പോഴും കളര്‍ ഫുള്‍ ആയ പാട്ടുകള്‍ നമ്മള്‍ കാണാറുണ്ട്. ബിജിപാലേട്ടനാണ് ഇതിന്‍റെ മ്യൂസിക്, ക്യാമറ അനിലേട്ടനാണ്. പിന്നെ കുറച്ചു വ്യത്യാസമായിട്ടുള്ള കാഴ്ചകള്‍ ഇതിലുണ്ടാകും. കൂര്‍ഗ്, ഷിംല, മര്‍ക്കാറ, പോലുള്ള സ്ഥലങ്ങളിലാണ് ചിത്രീകരണം.
7 മനോഹരമായ ലൊകേഷനുകളില്‍ ആണല്ലോ ‘ഷി ടാക്സി’ ചിത്രീകരിക്കുന്നത്, കാവ്യയുടെ ഇഷ്ട ലൊകേഷന്‍ ഏതാണ്?
പ്രാക്ടിക്കലി ഇഷ്ടം കൊച്ചിയാണ്. കാരണം താമസം കൊച്ചിയിലാണ്. വീട്ടില്‍ പോയി വരാം, വീട്ടില്‍ താമസിക്കാം. പണ്ട് തൊട്ടേ എന്‍റെ മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന വേറൊരു ലൊകേഷന്‍ ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ ആണ്. എന്‍റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ജീവിച്ച നാടാണ് ഒറ്റപ്പാലം. അതുകൊണ്ട് തന്നെ മാനസികമായ ഒരു അടുപ്പം ആ നാടിനോടും നാട്ടുകാരോടും ഉണ്ട്.
8 ‘കാവ്യദളങ്ങള്‍’ എന്ന മനോഹരമായ ആല്‍ബത്തിലൂടെ കാവ്യ നല്ലൊരു എഴുത്തുകാരിയും
ഗായികയുമാണെന്ന് ജനങ്ങള്‍ അറിഞ്ഞു, മാത്രമല്ല അതില്‍ സംഗീത സംവിധാനവും ചെയ്തിരിക്കുന്നു. കാവ്യ തിരക്കിനിടയില്‍ സംഗീതം എങ്ങിനെ കൊണ്ട് പോകുന്നു ?
ഈ ആല്‍ബം ആറേഴു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായതാണ്. ഒരു പാട്ടുണ്ടായത് ഞാന്‍ 9 തില്‍ പടിക്കുന്പോഴാണ്. അങ്ങിനെ പലപ്പോഴായി സംഭവിച്ച കാര്യങ്ങള്‍ കൂട്ടിയിണക്കി ഒരു ദിവസം പുറത്തിറക്കി എന്നേയുള്ളു. ഞാനെപ്പോഴും എഴുതിയിരുന്നത് എന്‍റെതായുള്ള ഒരു ട്യൂണ് അനുസരിച്ചാണ്. അങ്ങിനെ ട്യൂണ് നന്നായെന്ന അഭിപ്രായം വന്നപ്പോള്‍ എന്ത് കൊണ്ട് അതുതന്നെ ഉപയോഗിച്ചുകൂടാ എന്ന് വന്നു. അങ്ങിനെയാണ് അത് ചെയ്തത്.
9 കാവ്യദളങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ?
ഞാനായത് കൊണ്ട് എന്തും സംഭവിക്കാം കാരണം എല്ലാം ഒരു ധൈര്യത്തിന്‍റെ പുറത്തു സംഭവിച്ചതാണ്. കാവ്യദളങ്ങള്‍ സംഭവിച്ചതെ എനിക്കൊരത്ഭുതമാണ് .
10 ചലച്ചിത്ര പിന്നണി ഗായികയായതിന്‍റെ അനുഭവം?
ഞാന്‍ പാട്ട് പഠിച്ചിരുന്ന ആളായിരുന്നെങ്കിലും അങ്ങിനെ പാടാനുള്ള അവസരങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. യൂത്ത് വെസ്റ്റിവലുകല്‍ കഴിഞ്ഞതില്‍ പിന്നെ വീട്ടില്‍ മാത്രമായിരുന്നു പാടിയിരുന്നത്. സ്റ്റേജ് ഷോയ്ക്ക് പോലും അപൂര്‍വമായേ പാടിയിരുന്നുള്ളൂ. പക്ഷെ എന്‍റെ ആഗ്രഹങ്ങളില്‍ ഒന്ന് ഒരു സിനിമയിലെങ്കിലും പാടുക എന്നുള്ളതായിരുന്നു. അത് ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുള്ള ഒന്ന് രണ്ടു ആള്‍ക്കാരുണ്ടായിരുന്നു, നടന്നില്ല, പിന്നീട് ‘മാറ്റിനി’ എന്ന മൂവിയിലൂടെയാണ് അത് നടന്നത് . രതീഷ് വൈഗ സംഗീത സംവിധാനം ചെയ്ത വളരെ മെലോഡിയസ് ആയിട്ടുള്ള ഒരു പാട്ട്.
11 ഇഷ്ടമുള്ള പാട്ട്?
ഇഷ്ടമുള്ള ഒരുപാട് പാട്ടുകളുണ്ട്. ഇപ്പോഴത്തെതിലും കൂടുതലും ‘80’, ‘90’ കളിലെ മെലോഡിയസ് ആയിട്ടുള്ള പാട്ടുകള്‍, സങ്കടം നിറഞ്ഞ പാട്ടുകള്‍ ആണ് എനിക്കിഷ്ടം .
12 കാവ്യ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണ്?
എന്‍റെ നായികയായുള്ള ആദ്യത്തെ സിനിമ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’.
13 കാവ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍,നടി ?
ഞാനേറ്റവു