വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കുന്‍ന പേഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള ഇന്ത്യന്‍ ഗവണമെന്‍റിന്‍റെ തീരുമാനം പ്രാബല്യത്തിലായി. ഇനി ഒസിഐ (overseas citizens of India) കാര്‍ഡുകള്‍ മാത്രമാണ് ഉണ്ടാവുക. നിലവില്‍ പിഐഒ കാര്‍ഡുള്ളവര്‍ക്ക് പുതിയ ഒസിഐ കാര്‍ഡിന്‍ അപേക്ഷിക്കാനും സൗകര്യമുണ്ട്. ഈവര്‍ഷം ജനുവരി 9 വരെ അനുവദിക്കപ്പെട്ട മുഴുവന്‍ പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളായിമാറും. പിഐഒ കാര്‍ഡുടമകള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടാണുള്ളതെങ്കില്‍ ഇന്ത്യയിലേക്ക് പുതിയ പാസ്സ്പോര്‍ട്ടും പഴയ പാസ്സ്പോര്ട്ടും പിഐഒ കാര്‍ഡുകളും ഉപയോഗിച്ച് യാത്രചെയ്യാനും അനുമതി ലഭിക്കും .