ഓസീസ് ഫൈനലില്‍, തലയുയര്‍ത്തി ഇന്ത്യ മടങ്ങി

0
 
സിഡ്നി: ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സെമിയില്‍.  329 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 233 റണ്‍സിനു പുറത്തായി. സെഞ്ച്വറി നേടിയ സ്മിത്താണ് മാന്‍ ഓഫ്‌ ദ മാച്ച്. ഇന്ത്യക്ക് വേണ്ടി ക്യാപ്ടന്‍ ധോണി അര്‍ദ്ധശതകം നേടി. യാദവ് നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് തുടക്കത്തില്‍ ഇന്ത്യ കടിഞ്ഞാണിട്ടെങ്കിലും പിന്നീട് സ്മിത്തും ഫിഞ്ചും ചേര്‍ന്നു പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് അവരെ വന്‍സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. ഇന്ത്യന്‍ ബോളര്‍മാര്‍ നടത്തിയ പ്രത്യാക്രമണം ഓസീസ് സ്കോര്‍ 329ല്‍ ഒതുക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും  വിക്കറ്റുകള്‍ നഷ്ടമായതോടെ പരാജയത്തിലേക്ക് തെന്നി വീഴുകയായിരുന്നു.
തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പൊരുതി തന്നെയാണ് ഓസീസിനോട് പരാജയപ്പെട്ടത്. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളോട് ഇന്ത്യ നേടിയ വിജയം ഏകപക്ഷീയമായിരുന്നു. സമി, ഉമേഷ്‌ യാദവ്, മോഹിത്,അശ്വിന്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പുറത്തെടുത്തപ്പോള്‍ ലീഗ് മത്സരങ്ങളിലും, ക്വാര്‍ട്ടര്‍ ഫൈനലിലും  അവസരോചിതമായ കളി പുറത്തെടുത്ത ബാറ്റിംഗ് നിരയും നിരാശപ്പെടുത്തിയില്ല. ധവാനും, രോഹിത്തും കോഹ്ലിയും റണ്‍വേട്ടയില്‍ മികച്ച സ്ഥാനങ്ങളില്‍ തന്നെയുണ്ട്‌. വിക്കറ്റ് നേട്ടത്തില്‍ സമിയും യാദവും മികച്ച അഞ്ചില്‍ ഇടം പിടിച്ചു.
ക്യാപ്ടന്‍ എന്ന നിലയില്‍ ധോണിയുടെ പ്രകടനവും മികച്ചതായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്ടന്‍ മാരില്‍ ഒരാളായ ധോണി 2011 ഇന്ത്യയെ വിജയത്തിലെത്തിച്ചെങ്കില്‍, ഇത്തവണയും സെമി ഫൈനല്‍ വരെ എത്തിച്ചു അഭിമാനം കാത്തു.
വന്‍ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ യുവനിരയുമായി ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ചു തന്നെയായാണ് നാട്ടിലേക്ക് മടങ്ങുന്നത്.