ദീപികയെ കല്ലെറിയുന്നവരോട് ഒരു വാക്ക്

സദാചാരവാദികളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള പുരോഗമവാദികളായ നമ്മളില്‍ ചിലര്‍, ദീപിക പാദുക്കോണിന്‍റെ വീഡിയോയോട് ഇത്രയും അമര്‍ഷം പ്രകടിപ്പിക്കുന്നതെന്തിനാണ്? ക്ലാരയെയും കുന്നുമ്മല്‍ ശാന്തയെയും കയ്യടിച്ചു തീയേറ്ററില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ സ്വന്തം വീട്ടിലെ സ്ത്രീകള്‍ കൈവിട്ടു പോകു

സദാചാരവാദികളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള പുരോഗമവാദികളായ നമ്മളില്‍ ചിലര്‍, ദീപിക പാദുക്കോണിന്‍റെ വീഡിയോയോട് ഇത്രയും അമര്‍ഷം പ്രകടിപ്പിക്കുന്നതെന്തിനാണ്? ക്ലാരയെയും കുന്നുമ്മല്‍ ശാന്തയെയും തീയേറ്ററില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ സ്വന്തം വീട്ടിലെ സ്ത്രീകള്‍ കൈവിട്ടു പോകുമെന്ന ഭയം കൊണ്ടാണോ രോഷം കൊള്ളുന്നത്? മുപ്പതു വയസ്സുവരെ അലഞ്ഞു നടന്ന് ‘സുഖം’ നേടിയ ശേഷം, പുരുഷസ്പര്‍ശം ഏറ്റിട്ടില്ലാത്ത തരുണികളെ തേടി നടക്കുന്ന പുരോഗമവാദികളായ യുവകോമളന്‍മാരാണ് ഇതില്‍ വലിയൊരു വിഭാഗം. സ്ത്രീകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ശാരീരികസുഖം നേടട്ടെ എന്നു വീഡിയോയില്‍ പറഞ്ഞത് ഈ പരിശുദ്ധന്മാര്‍ക്ക് രസിച്ചില്ല പോലും. അങ്ങനെ ഒക്കെ നടക്കാന്‍ ആണെങ്കില്‍ സ്ത്രീകള്‍ എന്തിനു കല്യാണം കഴിക്കണം എന്നാണവരുടെ ചോദ്യം.  ആദ്യം കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് സ്വയം ചോദിച്ചാല്‍ ഇതിനുള്ള വ്യക്തമായ ഉത്തരം കിട്ടും. പുരുഷന്‍റെ പരസ്ത്രീബന്ധത്തെ ചോദ്യം ചെയ്യാത്ത നിങ്ങള്‍ക്ക് സ്ത്രീയുടെ പരപുരുഷബന്ധത്തെ ചോദ്യം ചെയ്യാന്‍ എന്ത് അവകാശമാണുള്ളത്‌? കവലകളില്‍ സ്ത്രീസ്വാതന്ത്ര്യം പ്രസംഗിക്കുകയും വീട്ടില്‍ ഭാര്യയെ പേടിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ നമ്മുടെ ഇടയില്‍ അപൂര്‍വ്വമല്ല. സ്ത്രീയെ വെറും മാംസമായി കാണുന്ന ഇത്തരക്കാരെയും ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു കാണും. കാലം മാറിയത് തിരിച്ചറിയാതെ കിണറ്റില്‍ ഇരിക്കുന്ന ഈ തവളകള്‍ ഇനിയും വിലപിച്ചുകൊണ്ടേയിരിക്കും. സ്ത്രീകളെക്കുറിച്ചുള്ള പുരുഷ കാഴ്ചപ്പാടുകള്‍ മാറണമെന്നാണ് ഈ ചിത്രം ആവശ്യപ്പെടുന്നത്. കൂടാതെ സ്ത്രീകളെ അവര്‍ തെരഞ്ഞെടുക്കുന്ന ജീവിതത്തിന്റെയും ജോലിയുടെയും വസ്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശവും ഉറക്കെ പ്രഖ്യാപിക്കുന്നു. വോഗ് മാസികയുടെ എംപവര്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.  പുരുഷനെപ്പോലെ സ്ത്രീയും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്. പുരുഷനെപ്പോലെ അവരുടെ ശാരീരികവും മാനസികവും ആയുള്ള വികാരങ്ങള്‍ അവരും പ്രകടിപ്പിക്കട്ടെ.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം