സിംഗപ്പൂര്‍ ബാങ്ക് ആയ DBS( ഡവലപ്മെന്‍റ് ബാങ്ക് ഓഫ് സിംഗപ്പൂര്‍) അതിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യപടിയായി ചെറുകിട-ഇടത്തര സ്ഥാപനങ്ങളെ ലക്‌ഷ്യം വച്ച് DBS-ന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ ഉള്ള സബ്സിഡറി ആരംഭിക്കുവാന്‍ ആണ് ഉദ്ദേശിക്കുന്നത്. ബാങ്കിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ പീയുഷ് ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെയായി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ വിദേശബാങ്കുകള്‍ കൂടുതല്‍ താല്‍പര്യം പ്രകടമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പൂര്‍ണ്ണഉടമസ്ഥതയില്‍ സബ്സിഡറി ആരംഭിക്കുവാന്‍ പദ്ധതിയിടുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്രബാങ്ക് ആണ് DBS.
തെക്കുകിഴക്കനേഷ്യയിലെ ഏറ്റവും വലിയ ബാങ്കായ DBS-ന് നിലവില്‍ ഇന്ത്യയില്‍ 12 ബ്രാഞ്ചുകളാണുള്ളത്. അടുത്ത വര്‍ഷത്തോടെ ആരഭിക്കുവാന്‍ ഉദ്ദേശിക്കുന്ന സബ്സിഡറിക്ക് രാജ്യത്താകമാനം 50 മുതല്‍ 75 വരെ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ആണ് പദ്ധതി.