വാര്‍ദ്ധക്യം നേരത്തെ പിടിപെടുന്നതും, അതുപോലെ വാര്‍ദ്ധക്യകാല രോഗങ്ങള്‍ ബാധിക്കുന്നതും ചെറുത്തു നില്‍ക്കാനായുള്ള ശാസ്ത്രം തേടി കാലികോ ശാസ്ത്രജ്ഞര്‍. കാലിഫോര്‍ണിയ അടിസ്ഥാനമാക്കിയുള്ള റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിയാണ് കാലികോ. കാലികോ (Calico – കാലിഫോര്‍ണിയ ലൈഫ് കമ്പനി ) ഗൂഗിളുമായ് (ആല്‍ഫബെറ്റ്) ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ദ്ധക്യകാല രോഗങ്ങളായ ഡയബറ്റിസ്, അല്‍സൈമെര്‍സ്, പാര്‍കിന്‍സന്‍സ്, കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസസ്, ഓസ്റ്റിയോപറോസിസ്, സ്ട്രോക്ക്, കാന്‍സര്‍, മസ്കുലര്‍ ഡീജനറേഷന്‍ തുടങ്ങിയവ ഉണ്ടാകുന്നത് മുന്‍കൂട്ടി തിരിച്ചറിയാനും, തടയാനും, രോഗത്തെ ചികിത്സിക്കാനും ഉള്ള വിദ്യ വികസിപ്പിക്കാനാണ് കാലികോ പ്രത്യേക ഗവേഷക സംഘത്തെ ഒരുക്കിയിരിക്കുന്നത്. രോഗത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ജീവിത കാലയളവ് ഉയര്‍ത്താനും ഉള്ള ശാസ്ത്രം വികസിപ്പിക്കുന്നതിനായുള്ള നിരന്തര പരിശ്രമത്തിലാണ് സംഘം. ഗവേഷണത്തിന്റെ ഭാഗമായി നിരവധി മില്യണ് ജനങ്ങളില്‍ നിന്നും ഡാറ്റ ശേഖരിച്ചാണ് ദീര്‍ഘയുസ്സിനായുള്ള പഠനം നടത്തി കൊണ്ടിരിക്കുന്നത്.
ആര്‍തര്‍ ലവിന്‍സന്‍ ആണ് കാലികോ സി ഇ ഒ.