ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 55,838 പുതിയ രോഗികൾ

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 702 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 77, 06,946 ആയി.

ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,16,616 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തോട് അടുക്കുകയാണ്. 79415 പേർ കൂടി രോഗമുക്തി നേടിയതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുകതരുടെ എണ്ണം 68,74,518 ആയി. 89.20 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയിൽ 1,59,346 പേരാണ്​ നി ലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 42, 633 പേർ മരിക്കുകയും ചെയ്​തു. ആന്ധ്രാപ്രദേശിൽ 7,93,299 കേസുകളും കർണാടകയിൽ 7,82,773 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,97,116 കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശിൽ 4,61,475 പേർക്കും കേരളത്തിൽ 3,61,841 പേർക്കുമാണ് ആകെ രോഗം ബാധിച്ചത്.ഏറ്റവും കുറഞ്ഞ കോവിഡ്​ മരണനിരക്കാണ്​ ഇന്ത്യയിലുള്ളതെന്നും അത്​ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത്​ പ്രതീക്ഷ നൽകുന്നതായും ആരോഗ്യമ മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.