ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 55,838 പുതിയ രോഗികൾ

Share

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 702 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 77, 06,946 ആയി.

ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,16,616 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തോട് അടുക്കുകയാണ്. 79415 പേർ കൂടി രോഗമുക്തി നേടിയതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുകതരുടെ എണ്ണം 68,74,518 ആയി. 89.20 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയിൽ 1,59,346 പേരാണ്​ നി ലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 42, 633 പേർ മരിക്കുകയും ചെയ്​തു.  ആന്ധ്രാപ്രദേശിൽ 7,93,299 കേസുകളും കർണാടകയിൽ 7,82,773 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,97,116 കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശിൽ 4,61,475 പേർക്കും കേരളത്തിൽ 3,61,841 പേർക്കുമാണ് ആകെ രോഗം ബാധിച്ചത്.ഏറ്റവും കുറഞ്ഞ കോവിഡ്​ മരണനിരക്കാണ്​ ഇന്ത്യയിലുള്ളതെന്നും അത്​ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നത്​ പ്രതീക്ഷ നൽകുന്നതായും ആരോഗ്യമ മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു