ന്യൂഡല്‍ഹി : ടൂറിസം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ക്ക് ഇ-വിസ അനുവദിച്ചപ്പോള്‍ കൂടുതലും പറഞ്ഞുകേട്ട പരാതിയായിരുന്നു ഇന്ത്യ ഈടാക്കുന്ന അമിത വിസ ഫീസ് .പല രാജ്യങ്ങളും 20 മുതല്‍ 40 യു.എസ് ഡോളര്‍ വരെ ഈടാക്കുമ്പോള്‍ ഇന്ത്യ 60 ഡോളറാണ് വാങ്ങുന്നത് .കൂടാതെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സൗജന്യ വിസ നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് ഇന്ത്യ എത്രയും വലിയ തുക ഈടാക്കുന്നത് .
ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ 21 ഡോളര്‍ വിസയ്ക്ക് നല്‍കേണ്ടി വരുന്ന സ്ഥാനത്ത് സിംഗപ്പൂരുകാര്‍ക്ക് ഇന്ത്യയില്‍ 60 ഡോളര്‍ നല്‍കണം .ഇന്ത്യയില്‍ നിന്ന് നിരവധി ടൂറിസ്റ്റുകള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങിയതും ,ഇന്ത്യയും സിംഗപ്പൂരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതും സിംഗപ്പൂരിനു സൗജന്യവിസ നല്‍കാനുള്ള കാരണങ്ങള്‍ ആയി പരിഗണിക്കപ്പെടുന്നു .
പുതിയ ധാരണ പ്രകാരം പണം ഒന്നും ഇടാക്കാതെയും ഏറ്റവും കൂടിയ വീസ ഫീസ് 60 ഡോളര്‍ വരെയായി നിജപ്പെടുത്താനുമാണ് ആലോചിക്കുന്നത്. 20 യുഎസ് ഡോളര്‍, 35 യുഎസ് ഡോളര്‍, 40 യുഎസ് ഡോളര്‍ തുടങ്ങിയ സ്‌ളാബുകളാaക്കി വീസ തരംതിരിക്കും.