ലോകത്താകമാനം തൊഴില്‍ വേതനങ്ങളില്‍ ഉള്ള വ്യത്യാസം ജനങ്ങളുടെ വരുമാനത്തില്‍ വന്‍ അന്തരം ആണ് കഴിഞ്ഞ മൂന്നു ദശകങ്ങളിലായി സൃഷ്ടിക്കുന്നത് എന്ന് OECD (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക്ക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ്) റിപ്പോര്‍ട്ട്. ഇന്ത്യ പോലുള്ള വികസിച്ചു വരുന്ന രാഷ്ട്രങ്ങളെ അപേക്ഷിച്ച് വികസിത രാഷ്ട്രങ്ങളില്‍ ഈ അന്തരം കുറവ് ആണെന്നും, 1980 ല്‍ ഉള്ളതിലും കൂടുതല്‍ വരുമാന അസമത്വമാണ് 2000 മുതലിങ്ങോട്ട് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങള്‍ക്കിടയിലുള്ള വരുമാനത്തിലെ വ്യത്യാസം ഒരു വിഭാഗം ജനങ്ങളെ സമ്പന്നരും മറ്റൊരു വിഭാഗത്തെ ഇടത്തരമോ, പാവപ്പെട്ടവരോ ആക്കി മാറ്റുന്നു. സമ്പത്ത് മുഴുവനും കുറച്ചു പേരുടെ കൈകളില്‍ ഒതുങ്ങുന്നു. പാവപ്പെട്ട പത്തു ശതമാനം നേടുന്നതിലും 9.6 മടങ്ങ് അധിക വരുമാനമാണ് പണക്കാരായ പത്തു ശതമാനം നേടുന്നത്. ഇത് ലോകത്താകമാനം സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു.
ഇന്‍കം ഗാപ് ഏറ്റവും കൂടുതല്‍ ഉള്ളത് യു.എസ്, മെക്സികൊ, ചിലി, ടര്‍ക്കി, ഇസ്രയേല്‍ തുടങ്ങിയ ഇടങ്ങളില്‍ ആണ്. ഇവയ്ക്കു ഒട്ടും പുറകിലല്ല റഷ്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങള്‍. എങ്കിലും ഇതില്‍ ഏറ്റവും കുറവ് ഇന്ത്യയില്‍ ആണെന്ന് ആശ്വസിക്കാം. ലോകത്തില്‍ ഏറ്റവും കുറവ് വരുമാന അസമത്വം ഉള്ളതു ഡന്‍മാര്‍ക്ക്, നോര്‍വേ, തുടങ്ങിയ രാജ്യങ്ങളിലാണ്.