പതിനൊന്നുകാരിയും, ഇന്ത്യന്‍ വംശജയുമായ കഷ്മിയ വാഹി 'മെന്‍സ' ഐ ക്യൂ ടെസ്റ്റില്‍ തിളക്കമാര്‍ന്ന സ്കോര്‍ സ്വന്തമാക്കി. ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ നൂറ്റി അറുപത്തി രണ്ടില്‍ നൂറ്റി അറുപത്തി രണ്ടു ആണ് ഈ കൊച്ചു മിടുക്കി നേടിയിരിക്കുന്നത്. ഇതോടെ യു. കെയിലെ ഏറ്റവും ബുദ്ധിശക്തിയുള്ളവരുടെ ലിസ്റ്റില്‍ കഷ്മിയയും ഇടം നേടി.
ലണ്ടനില്‍ ഐ ടി മാനേജ്മെന്റ് കൺസൾട്ടന്റ്സ് ആയ വികാസും, പൂജയുമാണ് കഷ്മിയയുടെ മാതാപിതാക്കൾ. മുംബൈ ആണ് കഷ്മിയയുടെ ജന്മ നാട്. ചെസ്സ്, ലോൺ ടെന്നീസ്, നെറ്റ് ബോൾ കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിംങും വളരെയധികം ഇഷ്ടപ്പെടുന്ന കഷ്മിയ താന്‍ ഇനി പുസ്തകങ്ങൾക്ക് മുന്നില്‍ കൂടുതല്‍ നേരം ഇരിക്കേണ്ട ആവശ്യം ഇല്ലെന്നു മാതാപിതാക്കൾക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോകിംഗ് ഇവരുമായാണ് കഷ്മിയയെ ഇപ്പോൾ താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നത്.