ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോŏ

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു മരിച്ച അലബാമ - ബിര്‍മിന്‍ഗാം സ്വദേശിനിയായ ജാക്വിലിന്‍ ഫോക്സിന്റെ കുടുംബത്തിനു 72 മില്യണ്‍ യു എസ് ഡോളര്‍ നല്‍കാന്‍ മിസോറിയിലെ കോടതി വിധിച്ചു

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു മരിച്ച അലബാമ - ബിര്‍മിന്‍ഗാം സ്വദേശിനിയായ ജാക്വിലിന്‍ ഫോക്സിന്റെ കുടുംബത്തിനു 72 മില്യണ്‍ യു എസ് ഡോളര്‍ നല്‍കാന്‍ മിസോറിയിലെ കോടതി വിധിച്ചു. 62 വയസ്സുണ്ടായിരുന്ന ഫോക്സ് കഴിഞ്ഞ 35 വര്‍ഷമായി ജോണ്‍സണ്‍ & ജോണ്‍സണ്‍ന്റെ ബേബി ടാല്‍കം പൌഡര്‍, ഷവര്‍ ടു ഷവര്‍ മുതലായ ഉത്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇതാണ് ഇവര്‍ക്ക് ഗര്‍ഭാശയ അര്‍ബുദം വരാന്‍ ഇടയാക്കിയത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

 നിരവധി പ്രോഡക്റ്റുകളാണ് കൊച്ചുകുട്ടികള്‍ക്കായി കമ്പനി നിര്‍മ്മിക്കുന്നത്. ഇതിനു മുന്‍പും ഈ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ഉന്നയിച്ചു കേസുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു മാറ്റവുമില്ലാതെ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭമായി ലഭിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷയായും കൂടിയാണ് 62 മില്യണ്‍ ഡോളര്‍, 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് പുറമേ നൽകാന്‍ കോടതി വിധിച്ചത്.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ