വൈറല്‍ വീഡിയോ: മാര്‍ബിളുകള്‍ തീര്‍ക്കുന്

രണ്ടായിരം മാര്‍ബിളുകള്‍ തീര്‍ക്കുന്ന മൃദുല സംഗീതം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ഒന്‍പത് മില്യണിലധികം ജനങ്ങളാണ് മൂന്നു ദിവസം മുന്‍പ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിട്ടുള്ളത്.

 രണ്ടായിരം മാര്‍ബിളുകള്‍ തീര്‍ക്കുന്ന മൃദുല സംഗീതം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ഒന്‍പത് മില്യണിലധികം ജനങ്ങളാണ് മൂന്നു ദിവസം മുന്‍പ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിട്ടുള്ളത്.

 മാര്‍ബിളുകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ അത്ഭുത സംഗീത ഉപകരണം നിര്‍മ്മിച്ചത് സ്വീഡിഷ് സംഗീതജ്ഞനായ മാര്‍ട്ടിന്‍ മോലിന്‍ ആണ്. മരപ്പലകകളും മറ്റും ഉപയോഗിച്ച് കൈകള്‍ കൊണ്ട് പണിത ഈ സംഗീത ഉപകരണത്തില്‍ വളരെ മൃദുലവും, മനോഹരവുമായ സംഗീതമാണ് ഗോലികളുടെ ചലനം വഴി ഉണ്ടാകുന്നത്.  'ദ വിന്‍റെര്‍ ഗാര്‍ട്ടന്‍ മാര്‍ബിള്‍ മെഷിന്‍' എന്നാണ് മാര്‍ട്ടിന്‍ ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഗോലികളുടെ ചലനം നിയന്ത്രിക്കുന്നത് ഉപകരണത്തില്‍ ഘടിപ്പിച്ച നിരവധി ഉത്തോലകങ്ങളും, ഗിയറുകളും  ആണ്. ഫണലുകള്‍ വഴി നീങ്ങുന്ന മാര്‍ബിളുകള്‍ ഉപകരണത്തില്‍ ഘടിപ്പിച്ച ഡ്രമ്മുകളിലും, ഗിറ്റാറിലും തട്ടിയാണ് സംഗീതം പുറപ്പെടുവിക്കുന്നത്. പതിനാലു മാസത്തോളം എടുത്തു ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ