അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളോടുള്ള ആദര സൂചകമായി ഗൂഗിള്‍ ഒരുക്കിയ മനോഹര ഡൂഡില്‍ വീഡിയോ ശ്രദ്ധ പിടിച്ചു പറ്റുന്നു.
പതിമൂന്നു രാജ്യങ്ങളിലായി കുട്ടികള്‍ തൊട്ടു വൃദ്ധരായ സ്ത്രീകള്‍ വരെയുള്ള 337 വനിതകളുടെ ഭാവി സ്വപ്നമാണ് ഗൂഗിള്‍ പകര്‍ത്തിയെടുത്തത്.
നോബല്‍ സമ്മാനം നേടിയ മലാല യൂസഫ്സായും പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതിനായി ഭയമില്ലാതെ പരിശ്രമിക്കും എന്ന ലക്ഷ്യവുമായി ഇവര്‍ക്കൊപ്പമുണ്ട്.
മാതൃഭാഷയില്‍ സംസാരിക്കുന്ന വനിതകളുടെ ആഗ്രഹങ്ങള്‍ ഡൂഡില്‍ പറയും എന്തെന്ന്. ഒളിമ്പിക് മെഡല്‍, പാട്ടുകാരി, പാചകക്കാരി, സഞ്ചാരി, ഫാഷന്‍ ഡിസൈനര്‍, ജേര്‍ണലിസ്റ്റ്, അഡ്വക്കേറ്റ്, തുടങ്ങി പല ആഗ്രഹങ്ങളാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പങ്കു വച്ചത്. അതിനൊപ്പം ഗൂഗിളിന്‍റെ മനോഹരമായ ഡൂഡിലും. സാന്‍ ഫ്രാന്‍സിസ്കോ, പാരീസ്, ന്യൂ ഡല്‍ഹി, ജക്കാര്‍ത്ത, ലണ്ടന്‍, ബെര്‍ലിന്‍, ബാങ്കോക്ക് തുടങ്ങി ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട സിറ്റികളിലായാണ് വീഡിയോ ചിത്രീകരിച്ചത്.