സിംഗപ്പൂര്‍ : കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിംഗപ്പൂരിലെ ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ടെല്‍കോം കമ്പനിയുടെ വരവിനായി .നിലവിലെ മൂന്ന് സര്‍വീസ് ദാതാക്കളും ഈടാക്കുന്ന വന്‍ നിരക്കില്‍ നിന്ന് രക്ഷപെടാന്‍ പുതിയ കമ്പനിയുടെ വരവ് സഹായകമാകും എന്ന പ്രതീക്ഷയാണ് ഇതിനു കാരണം .പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ 80 ഡോളറിനു അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുമെന്ന പ്രഖ്യാപനവുമായി മൈറിപ്പബ്ലിക് എത്തിയിരിക്കുകയാണ് .2GB ഡാറ്റാ പ്ലാനിന് 8 ഡോളര്‍ നല്‍കിയാല്‍ മതിയാകും .
നിലവില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ,ഫോണ്‍ കോള്‍സ് ഉള്‍പ്പെടെയുള്ള പാക്കേജിന് മറ്റു സേവനദാതാക്കള്‍ ഈടാക്കുന്നത് 200 ഡോളറിനു മുകളിലാണ് .മൈറിപ്പബ്ലിക് കഴിഞ്ഞ കുറെ നാളുകളായി ബ്രോഡ്ബാന്‍ഡ് സര്‍വീസ് സിംഗപ്പൂരില്‍ നല്‍കുന്നുണ്ട് .അതുകൊണ്ട് തന്നെ നാലാമത്തെ ടെല്‍കോം മൈറിപ്പബ്ലിക് ആയിരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു .തുച്ചമായ നിരക്കാണ് പുതിയ കമ്പനിയുടെ മുഖ്യപരിഗണന .
എന്നാല്‍ സര്‍വീസിന്റെ ഗുണമേന്മ എങ്ങനെയായിരിക്കുമെന്നതാണ് ഇനി കാത്തിരുന്ന് അറിയേണ്ടത് .വരും ദിവസങ്ങളില്‍ ഉപഭോക്താകളെ നഷ്ടപ്പെടാതിരിക്കാന്‍ നിരക്കില്‍ ഇളവുകള്‍ നല്‍കാന്‍ മറ്റു കമ്പനികളും നിര്‍ബന്ധിതമാകും .