ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ ! ഐ ആര്‍ എ&#

ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ ! ഐ ആര്‍ എന്‍ എസ് എസ് – 1 എഫ് വിജയകരമായി ലോഞ്ച് ചെയ്തു


 ഇന്ത്യ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS- 1F) ആറാം ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.

 12 വര്‍ഷം വരെ കാലാവധിയും, 320 ടണ്‍ ഭാരവും, 1425 kg ഭാരമുള്ള ഉപഗ്രഹത്തിനു 150 കോടിയാണ്. ഇന്നലെ നാലിന് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിച്ച PSLV - C32 ഇരുപതു മിനിട്ട് കഴിഞ്ഞു ഉപഗ്രഹം ഭ്രമണപഥത്തില്‍ നിക്ഷേപിച്ചു. ഗതി നിര്‍ണ്ണയ സംവിധാനത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കന്‍ ജി പി എസിനോട് കിടപിക്കാന്‍ ഇതുവഴി സാധ്യമാകും.  

 ISRO യുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ സാറ്റലൈറ്റ്  വിക്ഷേപണമാണിത്. ഈ ശ്രേണിയിലെ അഞ്ചു ഉപഗ്രഹങ്ങള്‍ നേരെത്തെ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു.

 ഐ ആര്‍ എന്‍ എസ് എസ് - 1A 2013 ലും , ഐ ആര്‍ എന്‍ എസ് എസ് - 1B, ഐ ആര്‍ എന്‍ എസ് എസ് - 1C ഇവ 2014 ലും, ഐ ആര്‍ എന്‍ എസ് എസ് - 1D 2015 ലും, ഐ ആര്‍ എന്‍ എസ് എസ് - 1E കഴിഞ്ഞ ജനുവരിയിലും ആണ് വിക്ഷേപിച്ചത്. ഒന്‍പത് സാറ്റലൈറ്റുകളില്‍ ഏഴെണ്ണമാണ് ഓര്‍ബിറ്റില്‍ എത്തിക്കുക.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ