ഉപഗ്രഹ വിക്ഷേപണത്തില്‍ ഇന്ത്യ ചരിത്രം കു

അമേരിക്ക, ജർമ്മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടേത് അടക്കം 22 സാറ്റലൈറ്റുകള്‍ ഒറ്റ ഉദ്യമത്തില്‍ വിക്ഷേപിക്കുവാന്‍ ISROതയ്യാറെടുക്കുന്നു

അമേരിക്ക, ജര്‍മ്മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടേത് അടക്കം 22 സാറ്റലൈറ്റുകള്‍ ഒറ്റ ഉദ്യമത്തില്‍ വിക്ഷേപിക്കുവാന്‍ ISRO തയ്യാറെടുക്കുന്നു. വരുന്ന മേയ് മാസമാണ് മൈക്രോ, നാനോ സാറ്റലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള 22 സാറ്റലൈറ്റുകള്‍ PSLV c-34 റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുക.

 ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഓര്‍ബിറ്റില്‍ എത്തിച്ചത് നാസയാണ്, 2013 ല്‍ 29 സാറ്റലൈറ്റുകള്‍. ISRO പത്ത് സാറ്റലൈറ്റുകള്‍ ഒരുമിച്ച് വിക്ഷേപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഇരട്ടിയിലധികം സാറ്റലൈറ്റുകളെ ഒരുമിച്ചു ഒരു റോക്കറ്റില്‍ ഓര്‍ബിറ്റില്‍ എത്തിക്കുന്നത് ആദ്യമായാണ്. ഉപഗ്രഹ വിക്ഷേപണത്തില്‍ ഇത് ഇന്ത്യയുടെ വന്‍ നേട്ടമായിരിക്കും.

 ഇന്ത്യയുടെ Cartosat 2C യ്ക്കൊപ്പം 85 മുതല്‍ 130 kg വരെ വരുന്ന നാല് മൈക്രോ സാറ്റലൈറ്റുകളും, 4 മുതല്‍ 30 kg വരെ വരുന്ന 17 നാനോ സാറ്റലൈറ്റുകളുമാണ്  സതിഷ് ധവാന്‍ സ്പേസ് സെന്റര്‍റില്‍ വച്ച് മേയ് മാസം വിക്ഷേപിക്കുക. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ K. ശിവന്‍ പറഞ്ഞു. യു. എസ്. എ യുടെ SKYSAT Gen 2-1, ജര്‍മ്മനിയുടെ BIROS, ഇന്തോനേഷ്യയുടെ LAPAN A3, കാനഡയുടെ M3MSat COM DEV കൂടാതെ സത്യഭാമ യൂണിവേര്‍സിറ്റിയില്‍ നിന്നും, പൂനെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും നാനോ സാറ്റലൈറ്റുകളും ഉണ്ടാകും.

 നാവിഗേഷന്‍ സാറ്റലൈറ്റിന്റെ (IRNSS) ഏഴാമത് ഉപഗ്രഹ വിക്ഷേപണവും, റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍( RLV-TD) പരീക്ഷണ വിക്ഷേപണവും ആണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ രണ്ടു മാസങ്ങള്‍ക്കുള്ളിലെ മറ്റു ദൗത്യങ്ങള്‍.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ