ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറങ്ങും...

ലോകത്തെമ്പാടുമുള്ള ഐഫോണ്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ്‌ ഇനി കുറച്ചു ദിവസങ്ങള്‍കൂടി മാത്രം. വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 2007 ല്‍ ആപ്പിള്‍ ഐഫോണ് തുടങ്ങിയതിനുശേഷം, എല്ലാ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇറക്കിയിട്ടുണ്ട്. ഇതുവരെ 500 മില്ല്യന്‍
 ഫോണുകള്‍ വിറ്റഴിച്ച ആപ്പിള്‍, പുതിയ മോഡലിലും വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. സെപ്തംബര്‍ 19 നോടുകൂടി പുതിയ മോഡല്‍
 ഉപഭോക്താക്കളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

സെല്‍ടച്ച് പാനല്‍ ടെക്നോളജി ഉപയോഗിച്ച്, 4.7 ഇഞ്ച്‌,5.5ഇഞ്ച്‌ എന്നീ രണ്ടു വ്യത്യസ്ത വലിപ്പത്തിലാണ് ഐഫോണ്‍-6 വരുന്നത്. സില്‍വര്‍, ഗോള്‍ഡന്‍, ഗ്രേ എന്നീ നിറങ്ങളില്‍ രണ്ടു മോഡലുകളും ലഭ്യമായിരിക്കും. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആപ്പിള്‍ ഉണ്ടാക്കിയ iOS 8 ഓപറെറ്റിംഗ് സിസ്റ്റം ആയിരിക്കും രണ്ടിലും ഉപയോഗിക്കുക. പുതിയ ഓപറെറ്റിംഗ് സിസ്റ്റം വഴി, ഉപഭോക്താക്കള്‍ക്ക്, "ഹെല്‍ത്ത് കിറ്റ്‌" മുഖേന തങ്ങളുടെ ഹെല്‍ത്ത്, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കും. കൂടാതെ, "ഹോം കിറ്റ്‌" മുഖേന, വീട്ടിലെ എല്ലാ "സ്മാര്‍ട്ട് ഉപകരണങ്ങളെയും" ബന്ധിപ്പിക്കാമെന്നതും പ്രത്യേകതയാണ്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി