ഒട്ടേറെ പുതുമകളുമായി ഐഫോണ്‍‍ 6s, ഐഫോണ്‍‍ 6s പ്ലസ് വിപണിയില്‍

0


അതിശയിപ്പിക്കുന്ന ടെക്നോളജിയും, നിറയെ പുതുമകളുമായാണ്‍ ആപ്പിളിന്റെ ഓരോ പ്രൊഡക്റ്റുകളും വിപണിയില്‍ എത്തുക. ഇപ്പോഴിതാ ഒട്ടേറെ പുതുമകളുമായ് വിപണിയില്‍ എത്തിയിരിക്കുന്നു ആപ്പിള്‍ ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്.

നേരെത്തെയുള്ള സീരീസില്‍ നിന്നും വ്യത്യസ്തമായി ഇത്തിരി വലുപ്പവും, കനവും, വീതിയും കൂടുതലാണ് പുതിയ ഐഫോണിന്. ഏറ്റവും ദൃഢമായ ഗ്ലാസ് കവറാണ് പുതിയ ഐഫോണിന് ഉള്ളത്. സില്‍വര്‍, ഗോള്‍ഡ്, ഗ്രേ നിറങ്ങളിലും കൂടാതെ റോസ് ഗോള്‍ഡിലും പുതിയ മോഡല്‍ ലഭ്യമാണ്‍. ത്രീഡി ടച്ച് സ്ക്രീന്‍ ആണ് ഇതിന്റെ പ്രധാന സവിശേഷത. സ്ക്രീനില്‍ ചെറുതായി അമര്‍ത്തുമ്പോള്‍ മെനുവും, ആപ്ലിക്കേഷനുകളും 3D ആയി കാണാം. കുറച്ചു കൂടെ ആഴത്തില്‍ ടച്ച് ചെയ്യുമ്പോള്‍ അപ്ലിക്കേഷന്‍ ഓപ്പണ്‍ ആകുന്നു. ത്രീഡി സവിശേഷത ഗെയിമുകളും, വീഡിയോകളും മറ്റും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. വളരെ വ്യക്തമായ ഫോട്ടോസ് എടുക്കാന്‍ ഐഫോണ്‍ വഴി സാധ്യമാണ്. പുതിയ മോഡലില്‍ 12 മെഗാ പിക്സെല്‍ ഐസൈറ്റ് ക്യാമറ കൊണ്ട് പഴയതിലും വ്യക്തതയുള്ള ഫോട്ടോകള്‍ എടുക്കാം, മറ്റൊരു സവിശേഷത ഫോട്ടോയ്ക്ക് മുന്‍പും, പിന്‍പും ഉള്ള കുറച്ചു  സെക്കന്റ് ദൃശ്യങ്ങളും (live photos) കാണാം എന്നതാണ്. കൂടാതെ ഫോട്ടോ എടുത്തു കഴിഞ്ഞാലും അത് 3D ആയി കാണാന്‍ സാധിക്കുന്നതാണ‍്. ഇതില്‍ 4k വീഡിയോ വരെ റെക്കോര്‍ഡ് ചെയ്യാം. റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ എച്ച് ഡി ക്വാളിറ്റി ഉള്ളതാണ് മാത്രമല്ല ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ സാധ്യമാണ്, വീഡിയോ ഇളകാതെ റെക്കോര്‍ഡ് ചെയ്യാം കൂടാതെ വീഡിയോ സൂം ചെയ്തും കാണാവുന്നതാണ്. 16, 64, 128 GB സ്റ്റോറേജ് സ്പേസ്, 2GB റാം, 5 MP ഫേസ് ടൈം എച്ച് ഡി ക്യാമറ ലഭ്യമാണ്. മുന്‍ മോഡല്‍ ഐഫോണ്‍ പുതുക്കിയും ഐഫോണ്‍ 6s സ്വന്തമാക്കാവുന്നതാണ്. 1000 ഡോളര്‍ വരെയുള്ള ഐഫോണ്‍ 24 മാസത്തെ കരാര്‍ മുഖേനയും സ്വന്തമാക്കാം

ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കും പുതിയ മോഡല്‍ ഐഫോണ്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. യു കെ, യു എസ്, കാനഡ, ചൈന, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, ഹോംഗ് കോങ്, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍,ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ഐഫോണ്‍ 6 എസ്, 6 എസ് പ്ലസ് ഇപ്പോള്‍ ലഭ്യമാണ്‍. വര്‍ഷാവസാനത്തോടെ 130 രാജ്യങ്ങളിലും പുതിയ ഐഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഒട്ടേറെ പുതുമകളുമായി ഐഫോണ്‍‍ 6s, ഐഫോണ്‍‍ 6s പ്ലസ് വിപണിയില്‍