ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്തുള്ള ഒഗസവാര ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്ക് 27.2 ഡിഗ്രി അക്ഷാംശത്തിനും പടിഞ്ഞാറ് 140.7 ഡിഗ്രി രേഖാംശത്തിനുമിടയ്ക്ക് 490 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം വൈകിട്ട് 4.26 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പിൽ നാല് ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ ചിലതിൽ റിക്ടർ സ്കെയിലിൽ ഏഴ് രേഖപ്പെടുത്തിയെന്നാണ് വിവരം. ഭൂചലനത്തിന്റെ ഭാഗമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.