വെളിച്ചെണ്ണയിൽ മായം കലർന്നെന്ന് കണ്ടെത്തി; സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

സർക്കാരിന്റെ പരിശോധനയിൽ ഈ 74 ബ്രാൻഡഡ്‌ വെളിച്ചെണ്ണയിൽ മായം കലർന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവ വിപണിയിൽ നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണർ ആനന്ദ് സിങ് ഉത്തരവിറക്കി.

വെളിച്ചെണ്ണയിൽ മായം കലർന്നെന്ന് കണ്ടെത്തി; സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു
Coconut-Oil

സർക്കാരിന്റെ പരിശോധനയിൽ ഈ 74 ബ്രാൻഡഡ്‌ വെളിച്ചെണ്ണയിൽ മായം കലർന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവ വിപണിയിൽ നിരോധിച്ചു. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണർ ആനന്ദ് സിങ് ഉത്തരവിറക്കി.

മേയ് 31നു 45 ബ്രാൻഡ് വെളിച്ചെണ്ണകളും ജൂൺ 30ന് 51 ബ്രാൻഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 74 ബ്രാൻഡ് വെളിച്ചെണ്ണകൾ ഇന്നു നിരോധിച്ചത്. നിരോധിക്കപ്പെട്ട ബ്രാൻഡ് വെളിച്ചെണ്ണകൾ സംഭരിച്ചു വയ്ക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്.

കേരള കുക്ക് കോക്കനട്ട് ഓയിൽ, കേര ഹിര കോക്കനട്ട് ഓയിൽ, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂർ കോക്കനട്ട് ഓയിൽ, കേര സ്വാദിഷ് 100% പ്യൂർ  നാച്വറൽ കോക്കനട്ട് ഓയിൽ, കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ, കേര സുലഭ കോക്കനട്ട് ഓയിൽ, കേര ഫാം കോക്കനട്ട് ഓയിൽ, കേര ഫ്‌ളോ കോക്കനട്ട് ഓയിൽ, കൽപ കേരളം കോക്കനട്ട് ഓയിൽ, കേരനാട്, കേര ശബരി, കോക്കോബാർ കോക്കനട്ട് ഓയിൽ, എൻഎംഎസ് കോക്കോബാർ, സിൽവർ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയിൽ, വി.എം.ടി. കോക്കനട്ട് ഓയിൽ, കേര ക്ലിയർ കോക്കനട്ട് ഓയിൽ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയിൽ, കേര ക്യൂൺ, കേര ഭാരത്, കേര ക്ലാസിക് അഗ്മാർക്ക്, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കോക്കോ ഗ്രീൻ, കേര പ്രീതി, ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ, കേര ശുദ്ധം, കൗള പ്യൂർ കോക്കനട്ട് ഓയിൽ,
പരിമളം, ധനു ഓയിൽസ്, ധനു അഗ്മാർക്ക്, ഫ്രഷസ് പ്യൂർ, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയിൽ, അമൃതശ്രീ, ആർ.എം.എസ്. സംസ്‌കൃതി, ബ്രിൽ കോക്കനട്ട് ഓയിൽ, കേരള ബീ & ബീ, കേര തൃപ്തി, കൺഫോമ്ഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോൾഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാർ, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയിൽ, ഗോൾഡൻ ലൈവ് ഹെൽത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാർ നാടൻ, കേര സമൃദ്ധി, കേര ഹെൽത്തി ഡബിൾ ഫിൽട്ടർ, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീൻ മൗണ്ടൻ, കേരള സ്മാർട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യൽ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാൻഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്