പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Share

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയ്യാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്lതാൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് മയില്‍സ്വാമി അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറില്‍ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസില്‍ വിവരമറിയിച്ചത്.

കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ