തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന വിജയ് സേതുപതി-തൃഷ ചിത്രം 96 ഇന്ന് 6.30നു സംപ്രേക്ഷണം ചെയ്യാനുറച്ച് സണ്‍ ടി വി. തൃഷയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന വിലവയ്ക്കാതെയാണ് ചാനലിന്റെ നീക്കം.

തൃഷ അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല; തീയറ്ററില്‍ നിറഞ്ഞോടുന്ന 96 ഇന്ന് ടിവിയില്‍
96-tamil-movie-review-by-praveen-sekhar-3

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന വിജയ് സേതുപതി-തൃഷ ചിത്രം 96 ഇന്ന് 6.30നു സംപ്രേക്ഷണം ചെയ്യാനുറച്ച് സണ്‍ ടി വി.
തൃഷയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന വിലവയ്ക്കാതെയാണ് ചാനലിന്റെ നീക്കം. ദീപാവലി ദിന പ്രീമിയറായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സണ്‍ നെറ്റ്വര്‍ക്കിനാണ്.

ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലി ദിനത്തില്‍ നടത്തരുതെന്നും ചിത്രത്തിന് കുറച്ചു കൂടി തിയേറ്റര്‍ ലൈഫ് കൊടുക്കണമെന്നും നിരവധിയേറെ പേര്‍ ചാനലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യങ്ങളോ അപേക്ഷകളോ ഒന്നും ഗൗനിക്കാതെ ചാനല്‍, 96 ഇന്ന് വൈകിട്ട് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്റെ ആദ്യ സംവിധാന സംരംഭമായ '96' തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും പ്രശംസ നേടിയ,  നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കഥാപാത്രങ്ങളായ ജാനുവും റാമും ഉണ്ടാക്കിയ ഓളം ഒട്ടും ചെറുതല്ല. അതിനിടയിലാണ് ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ സംഘടിപ്പിക്കാന്‍ സണ്‍ ടിവി ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. റിലീസ് ചെയ്ത് ഒരു മാസം  മാത്രം പൂര്‍ത്തിയായ വേളയിലാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിക്കപ്പെടുന്നത്. വിജയകരമായി ഓടി കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്ന അത്തരമൊരു തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന അപേക്ഷയുമായി ചാനലിന്റെ തീരുമാനത്തിനെതിരെ ഏറേപ്പേര്‍ രംഗത്തുവന്നിരുന്നു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്