ജാനുവായി ഭാവന, രാമചന്ദ്രനായി ഗണേഷ്; 99 ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍: വൈറൽ

ജാനുവായി ഭാവന, രാമചന്ദ്രനായി ഗണേഷ്; 99 ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍: വൈറൽ
image (1)

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച  പ്രണയത്തിന്‍റെ പുതിയ സമവാക്യങ്ങൾ പറഞ്ഞ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു 96. ചിത്രം മലയാളത്തിലും തമിഴിലും ഒരേപോലെ സൂപ്പർ ഹിറ്റായിരുന്നു.

നഷ്ടപ്രണയത്തിന്‍റെ കഥ പറഞ്ഞ സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണെന്നും ഭാവനയും, ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളെന്നുമുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നതാണ്.

99 എന്നുപേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ  ലൊക്കേഷനിൽ നിന്നുള്ള ഭാവനയുടെയും ഗണേഷിന്‍റെയും ഗെറ്റപ്പുകളും പുറത്തുവിട്ടിരിക്കുന്നു.

പ്രീതം ഗുബ്ബിയാണ് സംവിധാനം. റോമിയോ എന്ന കന്നട ചിത്രത്തിന് ശേഷം ഭാവനയും ഗണേഷും ഒന്നിക്കുന്ന ചിത്രമാണിത്. ഒരിടവേളയെക്ക് ശേഷം ഭാവന വീണ്ടും വെള്ളിത്തിരയിലെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ