തിരുവനന്തപുരം: അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 9600 കിലോ പഴകിയ മല്‍സ്യം പിടിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് പഴകിയ മീനുകള്‍ കണ്ടെടുത്തത്.സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയില്‍ നിന്നാണ് മീന്‍ പിടിച്ചത്.
മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകള്‍ ഊര്‍ജിതമായെങ്കിലും പഴകിയ മത്സ്യങ്ങള്‍ ഇപ്പോഴും വിപണിയില്‍ സുലഭമാണ്. കഴിഞ്ഞദിവസം കരീലക്കുളങ്ങരയില്‍ മത്സ്യം വാങ്ങിയ കുടുംബം മീന്‍ വെട്ടുന്നതിനിടെ കണ്ടത് അതിനുള്ളില്‍ നിന്നും നുരച്ചിറങ്ങുന്ന പുഴുക്കളെയാണ്.
അടുത്ത ആഴ്ച്ച ട്രോളിംഗ് നിരോധനം കൂടി ആരംഭിക്കുന്നതോടെ, വീണ്ടും വിപണിയില്‍ പഴകിയ മത്സ്യങ്ങള്‍ ഇടം പിടിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍