ട്രംപിന്റെ കാര്‍ റെഡി; ഇവനെ ബോംബിനും രാസായുധത്തിനും പോലും തകര്‍ക്കാനാകില്ല

0

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡെണള്‍ഡ് ട്രംപിന് സഞ്ചരിക്കാനുള്ള കാഡിലാക് വണ്‍ ലിമോസിന്‍ റെഡി . ബരാക് ഒബാമയടക്കം ട്രംപിന്റെ മുന്‍ഗാമികള്‍ സഞ്ചരിച്ചിരിന്ന കാഡിലാക്കിനേക്കാള്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടെയാണ് ട്രംപിന്റെ ഔദ്യോഗിക വാഹനം ഒരുക്കിയിരിക്കുന്നത്. രാസാക്രമണത്തിനും ബോംബിനും തകര്‍ക്കാനാകാത്ത വാഹനമാണ് ട്രംപിന്റെ കാഡിലാക്. ജനറല്‍ മോട്ടോഴ്‌സിന് 15 മില്യണ്‍ ഡോളര്‍ നല്‍കിയാണ് വാഹനത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

ലിമോസിന്റെ വാതിലുകളും ജാലകങ്ങളും ബുള്ളറ്റ്പ്രുഫാണ്. രാസ-ജൈവ ആക്രമണങ്ങളെ വാഹനം ചെറുക്കും. മുന്‍ പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്നപ്പോഴത്തെ പോലെ തന്നെ പ്രസിഡന്റിന്റെ രക്തവും മറ്റ് അടിയന്തര വൈദ്യ സഹായത്തിന് ആവശ്യമായ സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്. ട്രംപിന്റെ ഔദ്യോഗിക വാഹനത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്ത് വിട്ടിട്ടില്ല.മുന്‍ പ്രസിഡന്റുമാരുടെ വാഹനത്തിന്റെ നിറമായ ബ്ലാക്ക് സില്‍വര്‍ കളര്‍ തന്നെയായിരിക്കും ട്രംപിന്റെ വാഹനത്തിനും. ഗ്രില്‍ ഡിസൈനിലും ഹെഡ് ലൈറ്റിന്റെ ഡിസൈനിലും മാറ്റമില്ല. ഏത് കാലാവസ്ഥയിലും യാത്ര സുഖമമാക്കുന്നതിന് നൈറ്റ് വിഷന്‍ ക്യാമറകളും ജി.പി.എസ്, സാറ്റലൈറ്റ് സംവിധാനങ്ങളും കാറിലുണ്ട്.കാഡിലാക്കിന്റെ ഡോറുകള്‍ക്ക് എട്ട് ഇഞ്ച് ആണ് കനം. ബോയിംഗ് 747 ജെറ്റിന്റെ വാതിലിന് തുല്യമായ ഭാരമുണ്ട്.