ഓസ്ട്രേലിയയിെല ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ’ സര്‍ണ്ണ മെഡൽ മലയാളിയായ ഡോ വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. കീന്‍ കാന്‍ണ്ട് എന്ന സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ ബഹു:പോള്‍ ഡി ജേഴ്‌സിയാണ് ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിക്ക് വേണ്ടി കഴിഞ്ഞ ദിവസം തലസ്ഥാനമായ ബ്രിസ്‌ബെനിലെ ഗവണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്.
മള്‍ട്ടി കള്‍ച്ചറിനുവണ്ടി ശ്രീ ഉണ്ണികൃഷ്ണന്‍ ചെയ്‌ത സേവനങ്ങളെ അവാര്‍ഡ് കൊടുക്കുന്നതിനിടയില്‍ ഗവര്‍ണ്ണര്‍ പ്രത്യേകം പരാമര്‍ശിച്ചു . ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഫോണ്‍ സന്ദേശങ്ങളിലൂടെയും ഇമെയിലിലൂടെയും നേരിട്ടും വലിയ അഭിനന്ദനങ്ങളാണ് ഉണ്ണികൃഷ്ണന് ലഭിച്ചത്. ഓസ്‌ട്രേലിയയിലെ ഉന്നതവും പ്രധാനപ്പെട്ടതും അഭിമാനകരവുമായ അവാര്‍ഡാണിത്. ദേശീയതലത്തിലുള്ള ഏറ്റവും ഉന്നതമായ അംഗീകാരം. സിവിലിയന്‍, മിലിറ്ററി എന്നീ രണ്ടുവിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കുക
ഓസട്രേലിയന്‍ പൊതുജനസേവനത്തിന്റെ സംഭാവനയ്ക്കുള്ള നേട്ടങ്ങളെ ആദരിക്കലാണിത്. അതോടൊപ്പം സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്ന് ദേശീയതാല്‍പര്യങ്ങളെയും കമ്മ്യൂണിറ്റി നിലവാരെത്തയും ഉയര്‍ത്തിപ്പിടിക്കുന്ന റോള്‍ മോഡലുകളെ കണ്ടെത്തുക എന്ന ലക്ഷ്യവും