1400 വര്‍ഷം പഴക്കമുള്ള ചൈനയിലെ ഗിങ്കോ മരം പൂത്തുലഞ്ഞ കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക്. ഒടുവില്‍ തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് വരെ ആരംഭിച്ചിരിക്കുകയാണ്. 2016ല്‍ ഇന്റര്‍നെറ്റിലൂടെ ഈ മരത്തിന്റെ ഒരു ചിത്രം പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചത്. ഒരു ദിവസം 70,000 സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രം ഈ മരത്തിനുണ്ട്.
ഷോങ്ഗ്‌നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യന്‍ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം വളരുന്നത്. 628ാം നൂറ്റാണ്ടില്‍, താങ് രാജവാഴ്ചകാലത്ത് പൊട്ടിമുളച്ചതെന്ന് കരുതപ്പെടുന്നു. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത്, ഗിങ്കോ കാണാന്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് ഇലപൊഴിക്കുന്ന വൃക്ഷം കാണാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നത്. ഒരു ദിവസം 7200 സന്ദര്‍ശകര്‍ എന്ന കണക്കിലാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.