അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. ഒരു ഇന്ത്യക്കാരന് എന്‍ആര്‍ഐ ആകുമ്പോള്‍ നിക്ഷേപങ്ങളും സമ്പാദ്യവും കൈകാര്യം ചെയ്യാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസികൾ നാട്ടിൽ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ?? വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്സ് അക്കൗണ്ടിനെ താഴെ പറയുന്ന അക്കൗണ്ടുകളിലേതെങ്കിലും ആക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്.
എൻആർഇ അക്കൗണ്ടുകൾ
പ്രവാസികളായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ തുടങ്ങാവുന്നതും ഇന്ത്യൻ രൂപയിൽ നിലനിർത്താവുന്നതുമായ അടിസ്ഥാന സേവിംഗ്സ് സ്ഥിരനിക്ഷേപങ്ങളാണ് എൻആർഇ അക്കൗണ്ടുകൾ. ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാവുന്നതുമാണ്.
മിനിമം ബാലന്‍സ്
എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.
എൻആർഒ അക്കൗണ്ട്
വിദേശത്തേയ്ക്ക് താമസം മാറ്റുന്നതിന് മുമ്പായി ഇന്ത്യയിൽ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ നോൺ റസിഡന്റ് ഓർഡിനറി അഥവാ എൻആർഒ അക്കൗണ്ടുകളായി മാറ്റണം. സേവിംഗ്സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എൻആർഒ അക്കൗണ്ടുകളും ഇന്ത്യൻ രൂപയിലാണ് നിലനിർത്തുന്നത്.
എഫ്സിഎൻആർ അക്കൗണ്ട്
എഫ്സിഎൻആർ എന്ന ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ടുകൾ വിദേശ കറൻസികളിൽ തുടങ്ങാവുന്ന സ്ഥിരനിക്ഷേപങ്ങളാണ്. വിദേശത്ത് നിന്ന് നേടിയ പണമാണ് അക്കൗണ്ടിൽ സ്വീകരിക്കുക. നിക്ഷേപ തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടതില്ല.
റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട്
ഇന്ത്യയിൽ തിരിച്ചു വന്ന് താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായി തന്നെ സൂക്ഷിക്കാവുന്നതാണ്. നിക്ഷേപങ്ങൾക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടന്നു മാത്രമല്ല ഏഴ് വർഷം വരെ വെൽത്ത് ടാക്സും ഒഴിവാക്കിയിട്ടുണ്ട്.