ഈ ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ പിന്നെ പുറംലോകം കാണില്ല

0

മരണം ഒളിച്ചിരിക്കുന്നൊരു ദ്വീപ്‌, ഇവിടേയ്ക്ക് പോയാല്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന മോഹം വേണ്ടയെന്നു മാത്രം. കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഇംഗ്ലീഷ് സിനിമയുടെ മണമടിക്കുന്നുണ്ടോ ? എങ്കില്‍ ഇങ്ങനെയൊരു ദ്വീപുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്ന് 1600 മൈല്‍ ദൂരെയാണ് ഈ ദ്വീപ്. മൈക്രോനേഷ്യയോട് ചേര്‍ന്നാണ് ഈ ദ്വീപും സ്ഥിതി ചെയ്യുന്നത്.അറുനൂറിലേറെ ചെറു ദ്വീപുകള്‍ ചേര്‍ന്ന രാജ്യമാണ് മൈക്രോനേഷ്യ. പോംപെയ്ക്ക് സമീപമാണ് ഈ ദ്വീപ്. ഇവിടെ  ചതുരാകൃതിയില്‍ കാണപ്പെടുന്ന ദ്വീപുകള്‍ വെള്ളം കൊണ്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയൊരു നഗരം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങളും കാണാം. പസഫിക് സമുദ്രത്തില്‍ കാണപ്പെടുന്ന ഈ ദ്വീപിന്റെ മറ്റു ചരിത്രങ്ങളോ ഒന്നും ധാരണയില്ല. ഉപഗ്രഹചിത്രങ്ങളിലൂടെയാണ് ദ്വീപിനെക്കുറിച്ച് വ്യക്തമായ ചിത്രം തെളിഞ്ഞു കിട്ടിയത്.

എന്നാല്‍ ഈ ദ്വീപ്‌ നിഗൂധശക്തികളുടെ വാസസ്ഥലം ആണെന്നാണ്‌ പറയപ്പെടുന്നത്‌.പോംപെ ദ്വീപ് നിവാസികള്‍ പറയുന്നതും അത്തരത്തില്‍ പല നിഗൂഢതകളെപ്പറ്റിയാണ്്. രാത്രിയായാല്‍ ആ ദ്വീപുകളില്‍ പ്രകാശ ഗോളങ്ങള്‍ കാണാറുണ്ട്‌ എന്ന് നിരവധിപ്പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാത്രി ദ്വീപില്‍ തങ്ങിയാല്‍ മരണം ഉറപ്പാണത്രേ. അതിനാല്‍ അങ്ങോട്ട് കടക്കാന്‍ ഗവേഷകരും അധികംശ്രമിച്ചിട്ടില്ല. പോയാല്‍ തന്നെ പകല്‍ സമയം കഴിയും മുന്പ് എല്ലാവരും ദ്വീപില്‍ നിന്നും പുറത്തുകടക്കുകയും ചെയ്യും.