ഓറഞ്ച് പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതോടെ പാസ്പോര്‍ട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് ഉപേക്ഷിച്ചത്. പാസ്പോര്ട്ടില് വിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പിന്‍വലിച്ചു. വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി തുടര്‍ന്നും പാസ്പോര്‍ട്ട് ഉപയോഗിക്കാം. സാധാരണക്കാരായ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ചൂഷണത്തില്‍ നിന്ന് തടയുന്നതിന് ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടു വരുന്നു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. എന്നാല്‍ ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം; പതിച്ചത് ഫ്ളാഷ് ബോംബുകൾ
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം...
തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം....
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...