ദൂരദര്‍ശന്‍ ഇനി നൂറിലധികം രാജ്യങ്ങളില്‍ നിന്ന്

0

കാലത്തിനൊപ്പം മുഖം മിനുക്കി ദൂരദര്‍ശനും. നൂറോളം രാജ്യങ്ങളിലേക്കുകൂടിയാണ് വാര്‍ത്തസംപ്രേഷണം വ്യാപിപ്പിച്ചു കൊണ്ടാണ് ദൂരദര്‍ശന്‍ പുതിയ  രൂപത്തിലേക്ക് മാറുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് ലോകമെമ്പാടും എത്തിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലെ പുതിയ നീക്കം.

 

നേരത്തെ തന്നെ വിദേശരാജ്യങ്ങളില്‍ വിവിധതരം സാംസ്‌കാരിക, വിനോദ പരിപാടികള്‍ ഇപ്പോള്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാല്‍ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന, യു.എ.ഇ. തുടങ്ങിയ കുറച്ചുരാജ്യങ്ങളില്‍ മാത്രമാണ് വാര്‍ത്തകളും സമകാലീന സംഭവങ്ങളും അവര്‍ സംപ്രേഷണം ചെയ്യുന്നത്. ഇനിമുതല്‍ 24 മണിക്കൂറും അവ ലഭ്യമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.