കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും; വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

0

കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദം ശക്തമായി തുടരുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതു ശക്തമായ ന്യൂനമര്‍ദം ആകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇതേതുടര്‍ന്ന് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യതൊഴിലാളികളോട് ഈ മാസം 15 വരെ കടലില്‍ പോകരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ രണ്ടര മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ തിരമാലകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.