കിങ് കോത്തി പാലസ്; അളക്കാനാവാത്തത്ര വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കുന്ന കൊട്ടാരം

0

കിങ് കോത്തി പാലസ് എന്ന് കേട്ടിട്ടുണ്ടോ ?ഏഴ് വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ലോകം മുഴുവൻ വില കൊടുത്ത് വാങ്ങാൻ മാത്രം സമ്പത്തുള്ളണ്ടായിരുന്ന ഹൈദരാബാദിലെ ഒസ്മാന് അലി ഖാന്റെ കൊട്ടാരമായിരുന്നു കിങ് കോത്തി പാലസ്. അളക്കാനാവാത്തത്ര സ്വത്ത് സൂക്ഷിച്ചിട്ടുണ്ട് എന്നു കരുതപ്പെടുന്ന കിങ് കോത്തി പാലസ് എക്കാലവും നിധിവേട്ടക്കാര്‍ക്കിടയില്‍ പ്രശസ്തമാണ്.

ഹൈദരാബാദിന്റെ ഏഴാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍ എന്ന ഒസ്മാന്‍ അലി ഖാന്‍ ലോകത്തിലെ തന്നെ എക്കാലത്തെയും സമ്പന്നനായ വ്യക്തികളില്‍ ഒരാളായിരുന്നു. 184.79 കാരറ്റ് തൂക്കമുള്ള ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ട് ആയിരുന്നുവത്രെ അദ്ദേഹം പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത് എന്നാണു പറയുന്നത്.

കൊട്ടാരത്തിനകത്ത് ആര്‍ക്കും കണ്ടു പിടിക്കാന്‍ സാധിക്കാത്ത നിലവറകളില്‍ വേറെയും രഹസ്യഅറകള്‍ ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് എവിടെയെന്നു ഇതുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കൊട്ടാരത്തില്‍ മാത്രം അറബിരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന മൂവായിരത്തോളം അംഗരക്ഷകരും വെള്ളം എടുത്തുകൊടുക്കാന്‍ മാത്രമായി 28 പരിചാരകരും വെഞ്ചാമരം വീശാനായി 38 ആളുകളും പണ്ട്  പണിയെടുത്തിരുന്നു എന്നാണു പറയപ്പെടുന്നത്‌. കൊട്ടാരത്തിനു ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് കച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 2.4 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. നിര്‍മ്മാണ രീതി അക്കാലത്തെ നിര്‍മ്മാണ ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണുള്ളത് യൂറോപ്യന്‍ മാതൃക പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഈ കൊട്ടാരത്തില്‍ ഇസ്ലാമിക്, ഹിന്ദു വാസ്തുവിദ്യകള്‍ക്കും പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാന്‍ സാധിക്കും.