നൊബേല്‍ അക്കാദമിയുടെ വാടയടപ്പിച്ച ലോകപ്രശസ്ത മലയാളിശാസ്ത്രപ്രതിഭ; ഇന്ത്യയുടെ ഐൻസ്റ്റീൻ വിടവാങ്ങുമ്പോള്‍

1

ഒന്നല്ല ഒന്‍പതു തവണയാണ് നൊബേല്‍  സമ്മാനം  ഡോ. ജോര്‍ജ് സുദര്‍ശനു കൈയെത്തും ദൂരത്തു നിന്നും വഴുതി മാറി പോയത്. ഭൗതികശാസ്ത്ര ലോകത്തെ ഇന്ത്യയുടെ ആൽബർട്ട് ഐൻസ്റ്റീനാണു ഡോ. ഇ.സി.ജി.സുദർശൻ ഇന്ന് വിടവാങ്ങിയപ്പോള്‍ മലയാളിക്ക് നഷ്ടമായത് കേരളത്തിന്റെ യശ്ശസ്സ് ഒരുപക്ഷെ വാനോളം ഉയര്‍ത്തെണ്ടിയിരുന്ന ഒരു പ്രതിഭയെ കൂടിയാണ്.  ഐൻസ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ലോകശാസ്ത്ര ലോകത്തെ ഞെട്ടിച്ച ശാസ്ത്രപ്രതിഭയായിരുന്നു അദ്ദേഹം. ക്വാണ്ടം ഓപ്റ്റിക്‌സിലായിരുന്നു ഡോ. സുദര്‍ശന്റെ ഗവേഷണങ്ങള്‍. ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലാണു സുദര്‍ശനെ ശാസ്ത്രലോകം ആദരിക്കുന്നതിനു കാരണമായത്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ അച്ചാമ്മ വർഗീസിന്റെയും മകനായി 1931 സെപ്റ്റംബർ 16 നാണു സുദർശന്റെ ജനനം. എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ എന്നു മുഴുവൻ പേര്. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യൻ കോളജുകളിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം. 

അമേരിക്കയിലേക്കു കുടുിയേറിയ ഡോ. ജോര്‍ജ് സുദര്‍ശന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ തിരുത്തിയാണു ലോക ശ്രദ്ധയിലേക്കു വരുന്നത്. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണങ്ങളാണെന്ന് കണ്ടെത്തിയാണ് ഇസിജി സുദര്‍ശന്‍ ഐന്‍സ്റ്റീനെ തിരുത്തിയെഴുതിയത്.ശെവദ്യനാഥ് മിശ്രയമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ എഫക്ട് എന്നു പേരിട്ടു വിളിച്ചു. ‘വി മൈനസ് എ’ എന്ന സിദ്ധാന്തം ഉരുത്തിരിച്ചെടുത്ത സുദര്‍ശനും ഗുരു റോബോട്ട് മാര്‍ഷക്കിനും പക്ഷെ അതു സ്വന്തം പേരിലാക്കാന്‍ കഴിഞ്ഞില്ല. അതു മറ്റു രണ്ടുപേര്‍ തട്ടിയെടുക്കുകയായിരുന്നു.

പ്രഗത്ഭ ശാസ്ത്രഞ്ജരുടെ അഭിപ്രായം അറിഞ്ഞിട്ടുകൂടി മതി പ്രസീദ്ധീകരണം എന്ന് ഇരുവരും അന്ന് തീരുമാനിച്ചിരുന്നു. ഇതിനായി ഇരുവരും കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയി ലേക്ക് നടത്തിയ സന്ദര്‍ശനമാണ് ശാസ്ത്ര കൊള്ളയിലേക്കു നയിച്ചത്. മര്‍ഷാക്ക് നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ശിഷ്യന്റെ കഴിവിനെ പുകഴ്ത്തി. സുദര്‍ശന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം കണ്ടെത്തലുകള്‍ പങ്കുവെച്ചു. ഇവിടെ വെച്ച് മറൈഗല്‍ എന്ന ശാസ്ത്രഞ്ജന്‍ കശണ്ടത്തലുകള്‍ ഇവരില്‍ നിന്നു മനസിലാക്കി ഗുരു റിച്ചാര്‍ഡ് ഫെയ്ന്‍മാനുമായി കൂട്ടുചേര്‍ന്നു ഇവരുടെ ഇവരുടെ കണ്ടെത്തല്‍ തങ്ങളുടേതാക്കി ഫിസിക്കല്‍ റിവ്യൂവെന്ന ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. 2005 ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സുദര്‍ശന്‍-മാര്‍ഷക്ക് നടത്തിയ കണ്ടുപിടുത്തത്തിനായിരുന്നു. ഇരുവര്‍ക്കുമായി ലോക പ്രശസ്ത ശാസ്ത്രഞ്ജര്‍ രംഗത്തെത്തിയെങ്കിലുംഒരു വര്‍ഷം മൂന്നു പേരില്‍ കൂടുതല്‍ അര്‍ഹരകാന്‍ പാടില്ലെന്ന് കാരണം പറഞ്ഞ് സ്വീഡിഷ് അക്കാദമി ഇവരെ തള്ളുകയായിരുന്നു.

1973 ലും സുദര്‍ശന്‍ നൊബേലിനു പരിഗണിക്കപ്പെട്ടിരുന്നു. ആ വര്‍ഷത്തെ നൊബേല്‍ നിഷേധത്തെ തുടര്‍ന്നു സ്വീഡീഷ് റോയല്‍ അക്കാദമിക്കു സുദര്‍ശന്‍ കത്തെഴുതി. ആര്‍ക്കും എന്നെ കടമെടുക്കാനാകില്ല. താന്‍ ആദ്യം നടത്തുകയും പ്രസീദ്ധീകരിക്കുകയും ചെയ്ത കണ്ടെത്തിലിന് റോയ് ജെ ഗ്ലോബര്‍ക്കു നൊബേല്‍ നല്‍കിയ അക്കാദിക്കു ചുട്ടമറുപടി നല്‍കി ഈ ലോക പ്രശസ്ത മലയാളി പ്രതിഭ. അതിനു പിന്നാലെ ശാസ്ത്രഞ്ജര്‍ക്കു ഒരു നിര്‍ദേശവും നല്‍കി. കണ്ടെത്തലുകള്‍ പൂര്‍ണരൂപത്തിലായശേഷം മാത്രം ലോകത്തെ അറിയിക്കുക.