കേരളത്തിലെ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തി ദര്‍ശനം സിംഗപ്പൂരില്‍. 31-10-2018 മുതല്‍ 04-11-2018 വരെ ശ്രീ അരശ കേസരി ശിവക്ഷേത്രത്തില്‍ (25 Sungei Kadut Ave, Singapore 729679) ആണ് ദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ജാതിമതഭേദമെന്യ സകല മനുഷ്യരുടേയും അഭയകേന്ദ്രമായി മാറിയ പുണ്യപുരാതന ദേവാലയമാണ് ചക്കുളത്തുദേവീക്ഷേത്രം. വിളിച്ചാല്‍ വിളിപ്പുറത്തുള്ള അഭീഷ്ടവരദായിനിയാണ് ചക്കുളത്തമ്മ. അന്ധകാരത്തെ വകഞ്ഞു മാറ്റുന്ന അഗ്നിജ്വാല പോലെ അജ്ഞാനത്തിന്റെയും തമസ്സിന്റെയും ഭാവങ്ങളെ അമ്മയുടെ നാമജപം ഉന്മൂലനം ചെയ്യുന്നു. എത്രയെത്ര അത്ഭുതങ്ങളാണ് “സ്ത്രീകളുടെ ശബരിമല” എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ദേവിയുടെ തിരുനടയില്‍ നടക്കുന്നത്. സിംഗപ്പൂര്‍ നിവാസികള്‍ക്ക് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭവിക്കുവാനുള്ള അവസരം ഒരിക്കല്‍കൂടി ഉണ്ടായിരിക്കുകയാണ്
ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ മഹാഗുരുതി, ശനീശ്വരപൂജ, നവഗ്രഹപൂജ, ഭഗവതിസേവ, നവകം, കുങ്കുമാർച്ചന എന്നീ വിശേഷാൽ വഴിപാടുകളും ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. എല്ലാ വഴിപാടുകളിലും ഭക്ത ജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്
ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ മുഖ്യ കാര്യദര്‍ശിയും, ആത്മീയാചാര്യനുമായ ബ്രഹ്മശ്രീ രാധാകൃഷ്ണന് തിരുമേനിയും, ചക്കുളത്തുകാവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, ക്ഷേത്ര മുഖ്യ പുരോഹിതനുമായ ശ്രീ മണിക്കുട്ടന് തിരുമേനിയും, ശ്രീ ജയസൂര്യ തിരുമേനിയും പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകുക: Sunila Ramesh: 82334747, Veni Pillai: 94890120, Devi Krishnakumar: 85317686, Rekha Sachith: 84983054 Rekha Dinesh: 98802597, Manesh M: 93850937, Sonu Nair: 90093757, Sujith S: 90022294, Vineesh VI: 90274750, Sudhakar Menon: 97101197, Govindan Nair: 96637950 | Register Online here: https://bit.ly/2PpbPy4
Venue: Sri Arasakesari Sivan Temple
25 Sungei Kadut Ave, Singapore 729679
Bus Stop 45179 / 45171 (Bus nos: 925), Bus Stop B45061 (Bus Nos: 178, 927, 960, 961, 170, 160)
Nearest MRT: Kranji (Bus no:960 from station)
There will be mini bus services from various places in Singapore to/from venue. Please contact organizers for details.