ഗോത്രവര്‍ഗ്ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം വീണ്ടെടുക്കുന്നത് ദുഷ്കരം; മൃതദേഹത്തിന് കാവല്‍ തീര്‍ത്ത് സെന്റിനല്‍ ദ്വീപുവാസികള്‍

0

യു.എസ് പൗരനെ ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ആദിവാസികള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. എന്നാല്‍ മൃതദേഹം വീണ്ടെടുക്കുന്നത് ദുഷ്കരമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്‌. 

ജോണിനെ കൊലപ്പെടുത്തിയ ശേഷം ആദിവാസികള്‍ ശരീരം വലിച്ചിഴച്ച് കൊണ്ടു പോയത് നേരില്‍ കണ്ട മത്സ്യത്തൊഴിലാളികള്‍ ആ പ്രദേശത്തെയും തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് ദ്വീപിന്റെ പലഭാഗത്തായി തിരച്ചില്‍ നടത്താന്‍ ശ്രമിക്കവെ ജോണ്‍ എത്തപ്പെട്ട ദ്വീപില്‍ ആദിവാസികള്‍ നിലയുറപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ജോണ്‍ അലന്റെ കുഴിമാടത്തിന് കാവലിരിക്കുന്നത് ആണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 
മൃതദേഹം കിട്ടണമെന്ന ആവശ്യവുമായി അലന്റെ കുടുംബം സമീപിച്ചതോടെയാണ് പോലീസ് ശ്രമം ആരംഭിച്ചത്. ഇതേതുടര്‍ന്ന് തീരത്തേക്ക് ബോട്ടിലെത്തിയ പോലീസ് സംഘം ആയുധധാരികളായ ഗോത്രവര്‍ഗ്ഗക്കാരെ കണ്ടതോടെ മടങ്ങുകയായിരുന്നു. 
ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി പോലീസ് മടങ്ങിയെന്ന് പോലീസ് ചീഫ് ദീപേന്ദ്ര പഥക് വ്യക്തമാക്കി. ഇതോടെ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനാകില്ലെന്ന നിഗമനം ശക്തമാകുകയാണ്.