യുട്യൂബില്‍ സ്വന്തം പാചകവിദ്യകളുമായി ആരാധകരുടെ സ്നേഹഭാജനമായിരുന്ന മസ്താനമ്മ അന്തരിച്ചു.
107 വയസുണ്ടായിരുന്നു.
ദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.
2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ഏകദേശം 75 ലക്ഷം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. അതേ തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വിഡിയോകളും വന്നു എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു.
ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്.