ഒരു സംഗീതസദസ്സിനെ ഒന്നാകെ തുടച്ചുനീക്കിയ സുനാമി; ഇന്തൊനീഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ സംഗീതട്രൂപ്പ് നിന്നിരുന്ന വേദി ഒഴുക്കി പോയി; ഞെട്ടിക്കുന്ന വീഡിയോ

2

പാട്ടിന്റെ ലഹരിയില്‍ മതിമറന്ന് നിന്നിരുന്ന ഒരു സദസ്സിനെ ഒന്നാകെ തുടച്ചു നീക്കി ഇന്തോനേഷ്യന്‍ സുനാമി.
ശനിയാഴ്ച രാത്രി താൻജുങ് ലെസുങിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ സംഗീതനിശയിലേക്കു സൂനാമിത്തിരകള്‍ ആഞ്ഞടിച്ച് 29 പേരാണ് മരിച്ചത്. അത്രയും തന്നെ ആളുകളെ കാണാതായി. എന്നാല്‍ മൊത്തം മരണനിരക്ക്
222 ആയി.

200 ലധികം പേർ പങ്കെടുത്ത സംഗീതനിശക്കിടെ ആരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സൂനാമിയുടെ ഭീകരത ലോകമറിഞ്ഞത്. 21 സെക്കൻ‍ഡ് മാത്രം നീളുന്ന വിഡിയോയില്‍ റിഫാൻ ഫജഴ്സ്യയുടെ തട്ടുപൊളിപ്പൻ ഗാനമാണ് ആദ്യം സെക്കൻഡുകളിൽ‌. എന്നാൽ അവസാനം സൂനാമിത്തിരകൾ സ്റ്റേജിലേക്കും തിങ്ങിനിറഞ്ഞ അസ്വാദകർക്കിടയിലേക്കും വീശിയടിക്കുന്നതാണ് കാണുന്നത്. പിന്നീട് നിലവിളികളോടെ വിഡിയോ അവസാനിക്കുന്നു.

ജാവയ്ക്കും സുമാത്രയ്ക്കുമിടയിലെ അനക് ക്രാക്കത്തുവ അഗ്നിപര്‍വതം തീതുപ്പിയതിനെത്തുടര്‍ന്നു കടലിനടിയിലുണ്ടായ മാറ്റങ്ങളാണു സുനാമിക്കു വഴിവച്ചത്. അഗ്നിപര്‍വത സ്‌ഫോടനം സുനാമിക്കു കാരണമാകുന്നതു തീര്‍ത്തും അപൂര്‍വമാണെന്നിരിക്കെ, മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. സുനാമിയല്ല, അതിശക്തമായ വേലിയേറ്റം മാത്രമാണെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു ഇന്തോനീഷ്യന്‍ അധികൃതരുടെ ആദ്യ അറിയിപ്പ്.

സെവന്റീന്‍ ബാന്‍ഡിന്റെ നാലു പാട്ടുകാരുമുണ്ടായിരുന്നു. ബേസിസ്റ്റ് എം അവാള്‍, ‘ബാനി’ പുര്‍വാനി, റോഡ് മാനേജര്‍ ഓകി വിജയ, ഗിറ്റാറിസ്റ്റ് ഹെര്‍മന്‍ സികുംബാംഗ്, ക്രു മെമ്പര്‍ ഉജാംഗ് എന്നിവരും ഒഴുക്കില്‍പ്പെട്ടു. ബാനിയും ഓകിയും മരിച്ചതായി സ്ഥിരീകരിച്ചു. ബാന്‍ഡിന്റെ ഡ്രമ്മറെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.