മുംബൈ: ബോളിവുഡ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഖാദർ ഖാൻ (81)അന്തരിച്ചു. കാനഡയിലെ ടൊറന്റോയിലെ ആശുപത്രിയിരുന്നു അന്ത്യം. ഏറെ കാലമായി രോഗബാധിതനായി കഴിയുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം ഖാദർ ഖാൻ അന്തരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചിരുന്നു. സംസ്കാരം ടൊറന്റോയിൽ നടക്കുമെന്നും കുടുംബം അറിയിച്ചു. വില്ലനായും കൊമേഡിയനായും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 300ലേറെ സിനിമകളിൽ അഭിനയിച്ച ഖാദർ ഖാൻ 250 ലേറെ ചിത്രങ്ങൾക്ക് സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ഭാര്യ ഹാജ്റ മകൻ സർഫ്രാസ്.
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ...
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...