ബാങ്കുകള്‍ നിങ്ങളെ കൊള്ളയടിക്കുന്നത് എങ്ങനെയെന്നറിയാമോ ?

0

നാലു വര്‍ഷം കൊണ്ട് ബാങ്കുകള്‍ നമ്മുടെ കൈയ്യില്‍ നിന്നും പിടിച്ചുപറിച്ചത് 10,000 കോടി രൂപയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതെ നമ്മള്‍ വിശ്വസിച്ച് പണമിടപാട് നടത്തുന്ന ഇന്ത്യയിലെ ബാങ്കുകള്‍ തന്നെയാണ് നമ്മളറിയാതെ നമ്മളെ കൊള്ളയടിക്കുന്നത്‌.

ബാങ്ക് നിഷ്‌ക്കര്‍ഷിക്കുന്ന പണം അക്കൗണ്ടില്‍ ഇല്ലാത്തവരും സൗജ്യന്യസേവനത്തിന്റെ പരിധി കഴിഞ്ഞും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവരുടേയും പണം ഇന്ത്യയിലെ ബാങ്കുകള്‍ പോക്കറ്റില്‍ നിന്നും ഊറ്റിയെടുക്കുന്നു എന്നതാണ് വസ്തുത. വെറും നാലു വര്‍ഷം കൊണ്ട് ഈ രണ്ടു കാര്യങ്ങളിലായി ഇന്ത്യയിലെ ബാങ്കുകള്‍ നേടിയത് 10,000 കോടി രൂപയാണെന്ന് ഓര്‍ക്കണം.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിടിച്ച ഫൈന്‍, ഒരു മാസം എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള പരമാവധി തവണയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയ എടിഎം. ഈ രണ്ടു കാര്യങ്ങളില്‍ മാത്രം 2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലപരിധിയില്‍ ബാങ്കുകള്‍ 10,391.43 കോടി രൂപയാണ് ഇടപാടുകാരില്‍ നിന്നും ഈടാക്കിയത്്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടനില്‍ താമസിക്കുന്ന വ്യവസായി വിജയ്മല്യയും 11,300 കോടി വെട്ടിച്ച് മുങ്ങിയ നീരവ് മോഡിയും വെട്ടിച്ചതിനേക്കാര്‍ കൂടുതല്‍ വരും ബാങ്കുകള്‍ നേടിയെടുത്ത തുകകള്‍.

മിനിമം ബാലന്‍സ് മെയ്‌ന്റെന്‍ ചെയ്യാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളേക്കാള്‍ കൂടുതല്‍ തുകയാണ് സ്വകാര്യ ബാങ്കുകള്‍ വാങ്ങിയിരുന്നത്. 2015 നും 2018 നും ഇടയില്‍ ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവ ചേര്‍ന്ന് കണ്ടെത്തിയത് 4,054.77 കോടി രൂപയായിരുന്നു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത പേരില്‍ പൊതുമേഖലാ ബാങ്കുകള്‍ നാലുവര്‍ഷത്തിനിടയില്‍ കണ്ടെത്തിയത് 6,246.44 കോടിയായിരുന്നു. എടിഎം ട്രാന്‍സാക്ഷന്റെ പിഴ ഇനത്തില്‍ 4,144.99 കോടി രൂപയും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4,447.75, 815.94 കോടിയുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്, 551.49 കോടി നേടിയ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, 510.34 കോടി യുള്ള ബാങ്ക് ഓഫ് ബറോഡ, 503.35 കോടി നേടിയ കാനറാബാങ്ക് എന്നിവയാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ നില്‍ക്കുന്നത്.