ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.വാജ്പേയ് സർക്കാരിന്റെ കാലത്താണ് ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നത്. 1967ലാണ് ജോർജ് ഫെർണാണ്ടസ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് പ്രതിരോധത്തിന് പുറമെ നിരവധി തവണ റെയിൽവേ, വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. അടിയന്തരാവസ്ഥയെ തുടർന്ന് അറസ്റ്റിലായ ജോർജ് ഫെർണാണ്ടസ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ജനതാ സർക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട് : പരിഹസിച്ച് സന്ദീപ് വാര്യര്‍
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു....