റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ ഒക്‌സാന വിവോഡിനയെ വിവാഹം ചെയ്യാന്‍ രാജ്യാധികാരം ഉപേക്ഷിച്ച മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്.
മോസ്‌കോയില്‍ നവംബറിലായിരുന്നു ഇവരുടെ അടിപൊളി വിവാഹം. വിവാഹത്തിനുമുമ്പ് മതംമാറിയ ഒക്സാന, താന്‍ ഇനി മോഡലിംഗിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില റഷ്യന്‍ പത്രങ്ങളാണ് ഇരുവരും പിരിയുന്നെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഉടന്‍ തന്നെ ബന്ധം വേര്‍പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബന്ധം വേര്‍പെടുത്താനുള്ള കാരണം വ്യക്തമല്ല. അടിവസ്ത്രങ്ങള്‍ക്കു പോലും മോഡലായ ഒക്സാനയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് രാജകുടുംബത്തില്‍ നിന്നുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും സുല്‍ത്താന്‍ ശ്രദ്ധിച്ചിരുന്നില്ല.
ഇവര്‍ ഗര്‍ഭിണിയാണ്. ഒക്സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്. തുടര്‍ന്ന്
മൂന്നുവര്‍ഷം കാലാവധിശേഷിക്കെ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞു. തുടര്‍ന്ന് അജ്ഞാതവാസമായിരുന്നു. ഇപ്പോള്‍ ചികിത്സാര്‍ത്ഥം രാജ്യംവിട്ടിരിക്കുകയാണ്.