പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന സങ്കല്പ് യാത്രക്ക് ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയന്‍ റായ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഉദയ്ക്കെതിരെ അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വഴിയാണ് ഗാന്ധി മൈദാനാത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കൽപ് യാത്രയില്‍ സ്ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് 3നാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്പ് യാത്ര പാട്നയില്‍ നടക്കുന്നത്.റാലിയുമായി ബന്ധപ്പെട്ട കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതിനുശേഷം മോദി പങ്കെടുത്ത റാലിയില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. ആറ് പേരാണ് അന്ന് സ്ഫോടനത്തില്‍ മരിച്ചത്.
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...