ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ പട്ടിക അടിസ്ഥാനത്തിൽ രാജ്യം വിട്ടുപോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുളള രാജ്യം.
ഇന്ത്യ ഒരു വൻ സാമ്പത്തിക ശക്തിയായി ഉടൻമാറുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അവകാശപ്പെടുമ്പോഴും രാജ്യത്ത് നിന്ന് വിട്ടുപോകുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുകയാണെന്നാണ് ആഫ്രേഷ്യ ബാങ്ക് ആന്റ് റിസര്‍ച്ച് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട പട്ടിക സൂചിപ്പിക്കുന്നത്.
ഉദ്ദേശം 5000 – ത്തോളം അതിസമ്പന്നരാണ് 2018ല്‍ മാത്രം ഇന്ത്യ വിട്ടുപോയത്. രാജ്യത്താകെയുള്ള കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ട് ശതമാനമാണിത്.2017 കണക്കുകളെ അപേക്ഷിച്ച് 16%ത്തോളം വർദ്ധനവാണ് 2018 സംഭവിച്ചിരിക്കുന്നത്.
ന്യൂ വേൾഡ് വെൽത്തിന്റെ റിപ്പോർട്ട് പ്രകാരം 2017 ൽ 7000ത്തോളം അതിസമ്പന്നരും, 2016 6000 തോളവും, 2015ൽ 4000 ത്തോളം അതി സമ്പന്നരാണ് ഇന്ത്യവിട്ടത്.
കോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് 15,000 പേരാണ് കഴിഞ്ഞ വര്‍ഷം വിട്ടുപോയത്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധമാണ് ചൈന വിട്ടുപോകാന്‍ കോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് 7000 പേര്‍ ഇക്കാലയവില്‍ വിട്ടുപോയി.
30 വർഷത്തോളമായി ബ്രിട്ടനായിരുന്നു ഇന്ത്യവിടുന്ന സമ്പന്നരുടെ പ്രധാന ലക്ഷ്യം.എന്നാൽ ബ്രക്‌സിറ്റ് വന്നതോടെ ബ്രിട്ടന്റെ ഡിമാന്റ് ഇടിഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയയും അമേരിക്കയുമാണ് കോടീശ്വരൻമാർ ചേക്കേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ.