കടുത്ത വേനലിനാശ്വാസമേകാൻ തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂണ്‍ 6 മുതല്‍ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) അറിയിച്ചു.അന്തമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തിയതായും ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്നുംഅധികൃതർ അറിയിച്ചു. ഈവര്‍ഷം വേനല്‍ മഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനല്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഈ വര്‍ഷം മാർച്ച് ഒന്നുമുതൽ മേയ് 15 വരെ 75.9 മില്ലീമീറ്റർ മഴയാണ് പെയ്തത്. 96.8 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. നിർണായകമായ വേനൽമഴ കുറഞ്ഞതോടെ ഇത് കാര്‍ഷിക മേഖലയെയും വലിയ രീതിയില്‍ ബാധിക്കാനിടയുണ്ട്.