ജിദ്ദ ∙ സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം സിറ്റിയിലെ ആദ്യ രാജ്യാന്തര വിമാനത്താവളം ജൂൺ 30 ഞായറാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. സൗദിയിൽ ഷർമയിലാണ് വിമാനത്താവളം. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂർയായതോടെ വാണിജ്യ വിമാനങ്ങൾ ഇറങ്ങിത്തുടങ്ങും.
ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി (അയാട്ട)യുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. നം (NUM) ആണ് നിയോം വിമാനത്താവളത്തിന്റെ കോഡ്. നിലവിൽ നിക്ഷേപകർക്കും നിയോമിൽ ജോലി ചെയ്യുന്നവർക്കും മാത്രമായായിരുക്കും വിനത്താവളം തുറന്ന് പ്രവർത്തിക്കുക.
സൗദി, ജോർദാൻ, ഈജിപ്ത് എന്നീമൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശത്താണ് നിയോം ബേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.ഇത് ചെങ്കടലിലേയ്ക്ക് തുറക്കുന്ന വലിയ വികസന വാതിൽ കുടിയാണ്.
3643 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ വിസ്തീർണം. ഒരു ഹാങ്ങറിൽ ആറു വിമാനങ്ങൾക്ക് ഉൾക്കൊള്ളാനാകും. അതായത് ലോക ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തിനും കേവലം എട്ടു മണിക്കൂർ കൊണ്ട് വിമാനത്താവളം വഴി നിയോം സിറ്റിയിൽ പ്രവേശിക്കാനാകും.
വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് പുതിയ കുതിപ്പിലേക്ക് കാലെടുത്ത് വെക്കുന്നത്.