നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനാവുകയാണ്. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യയാണ് വധു.
സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്തേക്ക് എത്തുന്നത്. 2003 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.
നാദിർഷ തന്നെ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി. പളുങ്ക്, മായാവി, ശിക്കാരി ശംഭു, വികടകുമാരൻ, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദുല്‍ഖര്‍ സല്മാന് നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയെറ്ററുകളിലേക്ക് എത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം.